Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈക്കൂലി പണം പങ്കിടുന്നത് സി.സി.ടി.വി പൊക്കി; മൂന്ന് ട്രാഫിക് പൊലീസുകാർക്ക് സസ്പെൻഷൻ -വിഡിയോ
text_fieldsbookmark_border
ന്യൂഡൽഹി: ചെക്ക് പോസ്റ്റിൽ കൈക്കൂലിയായി വാങ്ങിയ പണം പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ട്രാഫിക് പൊലിസുകാരുടെ പണിപോയി. ഗാസിപൂർ ചെക് പോസ്റ്റിലെ മൂന്ന് ട്രാഫിക് പൊലീസുകാർക്കാണ് സസ്പെൻഷൻ.
രണ്ട് അസിസ്റ്റൻ്റ് സബ്-ഇൻസ്‌പെക്ടർമാരും ഒരു ഹെഡ് കോൺസ്റ്റബിളിനെയുമാണ് സസ്പെൻഡ് ചെയ്തത്.
ചെക്പോസ്റ്റിലെത്തിയ ഒരാളോട് ഏറെ നേരം സംസാരിച്ച ശേഷം പണം താൻ ഇരിക്കുന്നതിന് പിറകിൽ വെച്ചിട്ട് പോകാൻ ആവശ്യപെടുന്നുണ്ട്. തുടർന്ന് അയാൾ പോയതിന് ശേഷം പണമെടുത്ത് എണ്ണിനോക്കുകയും സഹ പൊലീസുകാർക്ക് പങ്കിട്ട് നൽകുന്നതും ദൃശ്യങ്ങളിലുണ്ട്.
ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ സക്‌സേന നേരിട്ട് ഇടപെട്ടാണ് പൊലീസുകാരെ സസ്പന്റെ് ചെയ്തത്.
Next Story

