യു.പിയിൽ ദലിത് ബാലനെ കൊണ്ട് കാല് നക്കിച്ച് ഠാക്കൂർ യുവാക്കൾ
text_fieldsറായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ദലിത് ബാലനെ കൊണ്ട് കാലുകൾ നക്കിക്കുന്ന ഠാക്കൂർ ജാതിയിൽപെട്ട യുവാക്കളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദളിത് വിഭാഗത്തിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് പ്രതികളിൽ ഒരാൾ കാലുകൾ നക്കിക്കുന്നത്. രണ്ട് മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
കുട്ടി നിലത്ത് ചെവിയിൽ കൈവെച്ച് ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രതി മോട്ടോർ സൈക്കിളിൽ ഇരിക്കുകയാണ്. പ്രതികളിലൊരാൾ ഇരയോട് അവരുടെ ജാതിപ്പേരായ 'ഠാക്കൂർ' എന്ന് പറയാൻ ആവശ്യപ്പെടുന്നതും കാണാം. കുട്ടിയെ അവർ അധിക്ഷേപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ കൊണ്ട് നിർബന്ധമായി മയകുമരുന്ന് തീറ്റിക്കുന്നതും വീഡിയോയിൽ ഉണ്ട്.
ഇരയെ മരിജുവാന വിറ്റതായി ആരോപിക്കുന്ന പുരുഷന്മാർ കാണിക്കുന്ന മറ്റൊരു വീഡിയോ ദൃശ്യമാകുന്നു, ഇര നിർബന്ധിതമായി സ്വീകരിക്കുന്നതായി തോന്നുന്നു.
ആക്രമണത്തിന്റെ വീഡിയോ വൈറലായതോടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 10ണ് സംഭവം നടന്നതെന്നും ഇരയുടെ രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. കേസിലെ പ്രതികളിൽ ചിലർ ഠാക്കൂർ ജാതിയിൽ പെട്ടവരാണ്.
പീഡനത്തിനിരയായ വിദ്യാർത്ഥി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.വിധവയായ അമ്മക്കൊപ്പമാണ് ഇരയായ പത്താം ക്ലാസ് വിദ്യാർത്ഥി കഴിയുന്നത്. ഇരയുടെ അമ്മ പ്രതികളിൽ ചിലരുടെ പറമ്പിൽ ജോലി ചെയ്തിരുന്നതായും കുട്ടി അവരോട് പ്രസ്തുത ജോലിക്ക് പണം ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രാദേശിക റിപ്പോർട്ടുകളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

