Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിഷേധത്തിനിടെ ഡി.എസ്.പിയുടെ മുടി പിടിച്ച് വലിച്ചു, തിരിച്ചടിച്ച് ഓഫീസർ; നാല് പേർ പിടിയിൽ

text_fields
bookmark_border
പ്രതിഷേധത്തിനിടെ ഡി.എസ്.പിയുടെ മുടി പിടിച്ച് വലിച്ചു, തിരിച്ചടിച്ച് ഓഫീസർ; നാല് പേർ പിടിയിൽ
cancel

ചെന്നൈ: തമിഴ്നാട് വനിത ​പൊലീസ് ഉദ്യോഗസ്ഥയുടെ മുടി പിടിച്ച് വലിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വിരുദനഗർ ജില്ലയി​ലെ അരുപ്പുകോട്ടയിൽ റോഡ് തടസപ്പെടുത്തി പ്രതിഷേധം നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. വനിത പൊലീസ് ഉദ്യോഗസ്ഥയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

തിങ്കളാഴ്ച കാളികുമാർ എന്നയാൾ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു. വർഷങ്ങളായി നിലനിന്നിരുന്ന തർക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകം. തുടർന്ന് ഇയാളുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇവർ റോഡ് തടയാൻ ഒരുങ്ങിയപ്പോൾ ഡി.എസ്.പി ഗാ​യത്രി പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചു.

ഇതിനിടെ ഒരു യുവാവ് ഡി.എസ്.പിയെ അടിച്ചു. ഡി.എസ്.പി ഇയാളുടെ കരണത്തടിച്ചതോടെ ഒരു സംഘം ഗായത്രിയെ വളഞ്ഞ് മുടിയിൽ പിടിച്ചുവലിച്ചു. മറ്റു പൊലീസുകാരെത്തി അക്രമികളെ പിടിച്ചുമാറ്റുകയായിരുന്നു. വിഡിയോ അടക്കം ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് 4 പേർ പിടിയിലായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - On Camera: Lady Cop Assaulted, Her Hair Pulled During Protest In Tamil Nadu's Virudhunagar
Next Story