
യു.പിയിൽ ജാതി ചോദിച്ചശേഷം ദലിത് യുവാവിന് ആൾകൂട്ട മർദനം; ഒരാൾ അറസ്റ്റിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുജന മധ്യത്തിൽ ദലിത് യുവാവിന് ആൾകൂട്ട മർദനം. 20കാരനായ യുവാവിന്റെ മുടിക്ക് കുത്തിപ്പിടിച്ച് ഒരു കൂട്ടം ആളുകൾ ചവിട്ടുകയും തല്ലുകയും വടികൊണ്ട് അടിക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
പ്രതികളിലൊരാളെ െപാലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കാൺപുർ ദേഹത്തിലെ അക്ബർപുർ പ്രദേശത്ത് രണ്ടുദിവസം മുമ്പാണ് സംഭവം. മർദനത്തിനിടയിൽ യുവാവിനോട് ജാതി ചോദിക്കുന്നത് വിഡിയോയിൽ കാണാം. ദലിത് യുവാവാണെന്ന് മനസിലാകുന്നതോടെ മർദനം ശക്തമായി തുടരുകയായിരുന്നു. ചുറ്റുംകൂടി നിൽക്കുന്ന മറ്റു യുവാക്കൾ കരയുന്നുണ്ടെങ്കിലും ആൾക്കൂട്ടത്തെ തടയാൻ സാധിക്കാതെ നിൽക്കുന്നതും വിഡിയോയിലുണ്ട്. മർദനമേറ്റ യുവാവിനെ കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിച്ചു.
അക്രമത്തിന്റെ വിഡിയോ പുറത്തുവന്നതോടെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. വിഡിയോയിൽ കാണുന്ന ഒരാളെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് പറഞ്ഞു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
