ബി.ജെ.പി നേതാവിനെ പിന്തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തി
text_fieldsന്യൂഡൽഹി: ഹരിയാനയിൽ ബി.ജെ.പി നേതാവിനെ പിന്തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തി. സോനിപത്ത് ജില്ലയിലാണ് സംഭവം. ഭൂമിതർക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്.
ബി.ജെ.പി മുൻദാൽന മണ്ഡലം പ്രസിഡന്റ് സുരേന്ദ്ര ജവഹറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. അയൽവാസിയായ ആൾ ഇയാൾക്ക് നേരെ മൂന്ന് തവണ നിറയൊഴിച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം, കേസിലെ പ്രതിയുടെ മറ്റ് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
പ്രതിയുടെ ബന്ധുവിന്റെ പേരിൽ ബി.ജെ.പി നേതാവ് ഭൂമി വാങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ തർക്കവുമുണ്ടായിരുന്നു. ഭൂമിയിൽ കാലുകുത്തിയാൽ കൊലപ്പെടുത്തുമെന്ന് പ്രതി ബി.ജെ.പി നേതാവിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പ്രശ്നം തീർക്കാൻ ബി.ജെ.പി നേതാവിനെ വിളിച്ച് വരുത്തിയതിന് ശേഷമായിരുന്നു കൊലപാതകം. ബി.ജെ.പി നേതാവ് ഒരു കടയിലേക്ക് ഓടിക്കയറുന്നതും പ്രതി ഇയാളെ വെടിവെച്ച് കൊലപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

