വിപ്രോ അടക്കമുള്ള വമ്പൻമാർ ബംഗളൂരുവിൽ ഭൂമി കൈയേറിയെന്ന് റിപ്പോർട്ട്
text_fieldsബംഗളൂരു: വൻകിട ബിൽഡർമാരും ടെക് പാർക്കുകളും ബംഗളൂരുവിൽ ഭൂമി കൈയേറിയെന്ന് റിപ്പോർട്ട്. എൻ.ഡി.ഡി.വിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ബംഗളൂരുവിൽ നാശം വിതച്ച പ്രളയമുണ്ടായതിന് പിന്നാലെയാണ് റിപ്പോർട്ടും പുറത്ത് വരുന്നത്.
ഐ.ടി ഭീമൻ വിപ്രോ, ഇക്കോ സ്‍പേസ്, ബാഗ്മാനെ ടെക് പാർക്ക്, കൊളംബിയ ഏഷ്യ ഹോസ്പിറ്റൽ, ദിവ്യശ്രീ വില്ലാസ് തുടങ്ങിയവയെല്ലാം കൈയേറ്റം നടത്തിയിട്ടുണ്ട്. സാധാരണക്കാരുടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികളിലേക്ക് അധികൃതർ കടക്കുമ്പോഴും വൻകിടക്കാരെ തൊടാൻ മടിക്കുകയാണെന്ന വിമർശനം ഉയരുന്നുണ്ട്.
നേരത്തെ കിഴക്കൻ ബംഗളൂരുവിലെ നാലപാട് അക്കാദമി ഓഫ് ഇന്റർനാഷണൽ സ്കൂളിന്റെ ചില ഭാഗങ്ങൾ കൈയേറ്റമാണെന്ന് ആരോപിച്ച് പൊളിച്ച് നീക്കിയിരുന്നു. ബി.ജെ.പി സർക്കാറിന്റെ വിമർശകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് നാലപാടിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ. നിരവധി റെസിഡൻഷ്യൽ ബിൽഡിങ്ങുകളിലും അധികൃതർ കൈയേറ്റത്തിന്റെ പേരിൽ പൊളിക്കൽ നടപടി നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

