Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Omicron Test Kit Developed In Assam Gives Results In 2 Hours
cancel
Homechevron_rightNewschevron_rightIndiachevron_rightഒമിക്രോൺ പരിശോധനഫലം...

ഒമിക്രോൺ പരിശോധനഫലം രണ്ടുമണിക്കൂറിൽ; കിറ്റ്​ വികസിപ്പിച്ച്​ ആർ.എം.ആർ.സി

text_fields
bookmark_border

ഗുവാഹത്തി: കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ പരിശോധനഫലം രണ്ടുമണിക്കൂറിൽ ലഭ്യമാകുന്ന കിറ്റ്​ വികസിപ്പിച്ചു. അസം ദിബ്രുഗഡിലെ ​ഐ.സി.എം.ആറിന്‍റെ റീജ്യണൽ മെഡിക്കൽ റിസർച്ച്​ സെന്‍ററാണ്​ കിറ്റ്​ വികസിപ്പിച്ചത്​.

നവംബർ 24 മുതൽ ​ദിബ്രുഗഡ്​ ഐ.സി.എം.ആർ കിറ്റ്​ വികസിപ്പിക്കുന്നതിനായി ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പുതിയ വകഭേദത്തിന്‍റെ വ്യാപനം പരി​േശാധിക്കുന്നതിനായി നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന്​ ശേഷം വിമാനത്താവളങ്ങളിൽ മറ്റും മണിക്കൂറുകളോളമുള്ള പരിശോധന ഫല കാത്തിരിപ്പ്​ ഒഴിവാക്കാൻ ഇതുവഴി സാധിക്കും.

ഒമിക്രോൺ വ്യാപകമായി പടരുന്ന രാജ്യങ്ങളിലെ ഉൾപ്പെടെ 1000 കോവിഡ്​ രോഗികളുടെ സാമ്പിളുകൾ കിറ്റിലൂടെ പരി​േശാധിച്ച്​ ഉറപ്പുവരുത്തി. കിറ്റിന്‍റെ ലൈസൻസിങ്​ നടപടികൾ പുരോഗമിക്കുകയാണ്​. അടുത്തയാഴ​്​ചയോടെ ലൈസൻസ്​ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ഐ.സി.എം.ആർ -ആർ.എം.ആർ.സിയിലെ മുതിർന്ന ശാസ്​ത്രജ്ഞൻ ഡോ. ബിശ്വജ്യോതി ബോർ​ക്കക്കോട്ടിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. ​െകാൽക്കത്ത ആസ്​ഥാനമായ ജി.സി.സി ബയോടെകാണ്​​ വാണിജ്യാടിസ്​ഥാനത്തിൽ കിറ്റ്​ നിർമിക്കുക.

രാജ്യത്ത്​ ഒമി​േക്രാൺ ആശങ്ക പടരുന്ന സാഹചര്യത്തിലാണ്​ ആശ്വാസവാർത്ത. ഡൽഹി, രാജസ്​ഥാൻ, മഹാരാഷ്​ട്ര, കർണാടക, ഗുജറാത്ത്​, ആന്ധ്രപ്രദേശ്​, ഛണ്ഡീഗഡ്​ എന്നിവിടങ്ങളിൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Omicron
News Summary - Omicron Test Kit Developed In Assam Gives Results In 2 Hours
Next Story