ഒമിക്രോൺ ബാധിതരുടെ എണ്ണം 400 കടന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്നു. 17 സംസ്ഥാനങ്ങളിലായി 422 പേർക്ക് അസുഖം സ്ഥിരീകരിച്ചു. 130 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 108ലെത്തി. ഡൽഹിയിൽ 79 കേസുകൾ.
ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ പകുതി പേരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) കണ്ടെത്തൽ. 183 ഒമിക്രോൺ ബാധിതരിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ആർക്കും ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. 73 ശതമാനം പേരും ഒരു ലക്ഷണവും പ്രകടിപ്പിച്ചിട്ടില്ല. ഇതിൽ 60 ശതമാനം പേരും പുരുഷന്മാരാണെന്നും ഐ.സി.എം.ആർ പഠനം പറയുന്നു.
അതിനിടെ, കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഡിസംബർ 28 മുതൽ 10 ദിവസത്തേക്ക് കർണാടക സർക്കാർ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണം. ഹരിയാന, യു.പി, മധ്യപ്രദേശ് സംസ്ഥാനങ്ങൾ നിലവിൽ രാത്രിയാത്ര നിരോധനം നടപ്പാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാൻ മഹാരാഷ്ട്ര സർക്കാർ പ്രാദേശിക ദുരന്തനിവാരണ അതോറിറ്റികള്‍ക്കും കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്കി. മെഡിക്കല്‍ ഓക്സിജെൻറ ആവശ്യം പ്രതിദിനം 800 മെട്രിക് ടണ്ണില്‍ എത്തിയാല്‍ മാത്രമേ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കൂവെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ നിരോധിച്ച ഡൽഹിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിെൻറ പേരിൽ രണ്ടു ദിവസത്തിനിടെ പിഴയായി പിരിച്ചത് 1.54 കോടി രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

