500 കടന്ന് ഒമിക്രോൺ; സംസ്ഥാനങ്ങൾക്ക് പുതുക്കിയ മാർഗനിർദേശങ്ങളുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഒമിക്രോൺ കേസുകളുടെ എണ്ണം കുതിക്കുന്നു. തിങ്കളാഴ്ച രാവിലെ വരെയുള്ള ഔദ്യോഗിക കണക്കു പ്രകാരം 578 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെവരെ 422 പേർക്കായിരുന്നു ആകെ ഒമിക്രോൺ ബാധിച്ചത്. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളം അടക്കം 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തും.
ഡൽഹിയിലാണ് കൂടുതൽ (142) പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. തൊട്ടുപിറകിലുള്ള മഹാരാഷ്ട്രയിൽ 141 പേർക്കും. ഒമിക്രോൺ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ആവശ്യമെങ്കില്‍ നിശാനിയമം ഏർപ്പെടുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ച മാർഗനിർദേശത്തിൽ ആവശ്യപ്പെട്ടു.
വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏർപ്പെടുത്തുക, എയര്‍ സുവിധ പോര്‍ട്ടലുകള്‍ വഴി അതാത് സംസ്ഥാനങ്ങളിലേക്ക് എത്തിയ വിദേശ യാത്രക്കാരെ കണ്ടെത്തി നിരീക്ഷിക്കുക, ആശുപത്രി കിടക്കകള്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ ഗതാഗത സൗകര്യങ്ങള്‍, ഓക്സിജന്‍ ഉപകരണങ്ങളുടെ ലഭ്യത എന്നിവ ഉറപ്പു വരുത്തുക, വീടുകളിലെ ഐസൊലേഷന്‍ നടപടികള്‍ ശക്തമാക്കുക, കോവിഡ് വാര് റൂമുകള്‍ സജ്ജീകരിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

