Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരീക്കറി​െൻറ...

പരീക്കറി​െൻറ പ്രസ്​താവനയെ പരിഹസിച്ച്​ ഉമർ അബ്​ദുല്ല

text_fields
bookmark_border
പരീക്കറി​െൻറ പ്രസ്​താവനയെ പരിഹസിച്ച്​ ഉമർ അബ്​ദുല്ല
cancel

ശ്രീനഗർ: പാകിസ്​താനിൽ നടത്തിയ മിന്നലാ​ക്രമണത്തിന്​​ പ്രചോദനമായത്​ ടി.വി അവതാരക​​​െൻറ പരിഹാസമായിരുന്നുവെന്ന മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറി​​​െൻറ പ്രസ്​താവനയെ പരിഹസിച്ച് കശ്​മീർ മുൻ മുഖ്യമന്ത്രി​ ഉമർ അബ്​ദുല്ല. ഇത്തരത്തിലുള്ള തീരുമാനമെടുക്കൽ രാജ്യത്ത്​ താമസിക്കുന്നവർക്ക്​ കൂടുതൽ സുരക്ഷിതത്വം നൽകുമെന്നായിരുന്നു ഉമർ അബ്​ദുല്ലയുടെ പരിഹാസം. 

ഉറി ഭീകരാ​ക്രമണത്തിന്​ എതിരായ​ല്ല​ മിന്നലാക്രമണം​ നടത്തിയതെന്നും  മന്ത്രി അപമാനിക്കപ്പെട്ടതാണ്​ അതിന്​ കാരണമെന്നുമാണ്​ പരീക്കറി​​​െൻറ പ്രസ്​താവന. ഇതിനെല്ലാം എന്ത്​​ മറുപടിയാണ്​ നൽകുകയെന്നും ഉമർ അബ്​ദുല്ല ചോദിച്ചു.

അതിർത്തി കടന്നുള്ള മിന്നലാക്രമണത്തിന്​ പ്രേരിപ്പിച്ചത്​ ടെലിവിഷൻ അവതാരക​​​​​െൻറ പരിഹാസമാണെന്ന്​ മനോഹർ പരീക്കർ ഗോവയിലെ ചടങ്ങിൽ ​വെച്ച്​ പറഞ്ഞിരുന്നു. 15 മാസങ്ങൾക്ക്​ മുമ്പ്​ തന്നെ മിന്നാലാ​ക്രമണത്തിനായി മുന്നൊരുക്കം നടത്തിയിരുന്നതായും പരീക്കർ അറിയിച്ചിരുന്നു. പരീക്കറി​​​െൻറ ഇൗ പ്രസ്​താവനകൾക്കെതിരെയാണ്​ ഉമർ അബ്​ദുല്ല ട്വിറ്ററിലൂടെ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omar abdullahManohar ParrikarSurgical Strikesmalayalam newsIndia News
News Summary - omer abdulla lashes out manoher pareekar remarks
Next Story