Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഹബൂബ മുഫ്തിയുടെ...

മെഹബൂബ മുഫ്തിയുടെ തടങ്കൽ നീട്ടിയത്​ ക്രൂരം -ഉമർ അബ്​ദുല്ല

text_fields
bookmark_border

ശ്രീനഗർ: ജമ്മു കശ്​മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടങ്കൽ മൂന്നുമാസത്തേക്ക്​ കൂടി നീട്ടിയത്​ അവിശ്വസനീയമാംവിധം ക്രൂരവും പ്രതിലോമകരവുമാണെന്ന് നാഷനൽ കോൺഫറൻസ്​ (എൻ‌.സി) വൈസ് പ്രസിഡൻറ്​ ഉമർ അബ്ദുല്ല. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.​ഡി.പി) പ്രസിഡൻറ്​ കൂടിയായ മെഹബൂബ മുഫ്തി 2019 ആഗസ്​റ്റ്​ അഞ്ചുമുതൽ തടങ്കലിൽ കഴിയുകയാണ്​. മൂന്നുമാസം കൂടി നീട്ടിയതോടെ തടവ്​ ഒരുവർഷം പൂർത്തിയാകും.  

“കേന്ദ്ര സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല. അതി​​െൻറ യുക്തി എന്താണെന്ന്​  മനസ്സിലാകുന്നില്ല. ജമ്മു കശ്മീരിൽ സുഹൃദ്​വലയങ്ങൾ ഉണ്ടാക്കുന്നതിന്​ പകരം ശത്രുക്കളെ സൃഷ്​ടിക്കുകയാണ്​ അവർ ചെയ്യുന്നത്​. മറ്റ് രണ്ട് നേതാക്കളെ കൂടി തടങ്കലിൽ വെക്കാനുള്ള തീരുമാനത്തിലൂടെ കേന്ദ്രം എതിർ ശബ്​ദങ്ങളെ ഇല്ലായ്​മ ചെയ്യുകയാണ്’’ -മുൻ മുഖ്യമന്ത്രി കൂടിയായ ഉമർ അബ്​ദുല്ല ആരോപിച്ചു. 

എൻ‌.സി ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗറി​​െൻറ തടവും പൊതുസുരക്ഷാ നിയമപ്രകാരം (പി‌എസ്‌എ) മൂന്നുമാസം നീട്ടിയതായി ഉമർ അബ്ദുല്ല പറഞ്ഞു. ജമ്മു കശ്മീർ സാധാരണ നിലയിലായെന്ന്​ ഗീർവാണം മുഴക്കുന്ന മോദി സർക്കാർ, മുഫ്തിയുടെ തടങ്കൽ നീട്ടലിലൂടെ ജമ്മു കശ്മീരിനെ പതിറ്റാണ്ടുകൾ പിന്നിലേക്ക്​ തള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

നിയമവിരുദ്ധമായി ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ കേന്ദ്രസർക്കാറിനെതിരെ ഉയരുന്ന ചോദ്യങ്ങൾ ഇല്ലാതാക്കാനാണ്​ അന്യായ തടങ്കലെന്ന്​ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്​തി ആരോപിച്ചു. മെഹ​ബൂബ മുഫ്​തിയുടെ നിലവിലുള്ള തടവ്​ കാലാവധി മെയ് ആറിന് പൂർത്തിയാകും. അതുകഴിഞ്ഞാൽ പുതിയ ഉത്തരവ് പ്രകാരം സബ് ജയിലായി നിശ്ചയിച്ച ശ്രീനഗറിലെ ഔദ്യോഗിക വസതിയിൽ തടങ്കലിലാക്കു​െമന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmiromar abdullahmehbooba muftidetentionIndia News
News Summary - Omar Abdullah slams move to extend detention of Mehbooba Mufti,
Next Story