Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പത്മഭൂഷൺ മാത്രമാക്കണ്ട, ഭാരതരത്ന നൽകാം, ഗ്യാനേഷ് കുമാറിനെ രാഷ്ട്രപതിയാക്കണം’; പരിഹസിച്ച് ഉമർ അബ്ദുല്ല

text_fields
bookmark_border
‘പത്മഭൂഷൺ മാത്രമാക്കണ്ട, ഭാരതരത്ന നൽകാം, ഗ്യാനേഷ് കുമാറിനെ രാഷ്ട്രപതിയാക്കണം’; പരിഹസിച്ച് ഉമർ അബ്ദുല്ല
cancel

​ശ്രീനഗർ: തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ അല്ല, രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ ഭാരതരത്ന തന്നെ നൽകണമെന്ന് പരിഹസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ പരിഹാസവുമായി ഉമർ അബ്ദുല്ല രംഗത്തെത്തിയത്.

‘പത്മഭൂഷൺ മാത്രമാക്കണ്ട, ഗ്യാനേഷ് കുമാറിന് ഭാരതരത്നം നൽകുകയോ അല്ലെങ്കിൽ രാജ്യത്തിന്റെ പ്രസിഡന്റാക്കുകയോ വേണം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഇനി രണ്ട് വർഷം മാത്രമാണ് ബാക്കിയുള്ളത്. ബി.ജെ.പിക്കായി അദ്ദേഹം അത്രയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ടല്ലോ. പശ്ചിമ ബംഗാൾ മുഴുവൻ അവർക്ക് സമ്മാനിച്ചില്ലേ’ - ഉമർ അബ്ദുല്ല പരിഹസിച്ചു. ബംഗാളിൽ അക്രമരഹിതമായി തെരഞ്ഞെടുപ്പ് നടത്താനും വോട്ടർ പട്ടികയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാനും സഹായിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഉമർ അബ്ദുല്ലയുടെ പ്രതികരണം

എന്നാൽ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷനെതിരെ രംഗത്തുവരുന്നത് വെറുതെയല്ലെന്നും, തെളിവുകൾ പുറത്തുകൊണ്ടുവന്നത് രാഷ്ട്രീയ പാർട്ടികളല്ല മറിച്ച് ഒരു പ്രമുഖ മാധ്യമമാണെന്നും ഉമർ അബ്ദുല്ല മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ പത്ത് മാസത്തിനിടെ എസ്.ഐ.ആർ തീരുമാനങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ​​ജോഷിയും തങ്ങളുടെ അറിവോ ശുപാർശയോ ഇല്ലാതെയാണ് ഉത്തരവുകൾ ഇറക്കിയതെന്ന് കാട്ടി രേഖാമൂലം 14 തവണ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ദി ഇന്ത്യൻ എക്സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

നിലവിൽ ഗ്യാനേഷ് കുമാറിനെതിരായ ഹരജി അടുത്ത ആഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം കേൾക്കാൻ സമ്മതിച്ചത്. ആരോപണങ്ങളിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കുന്നതുവരെ ഗ്യാനേഷ് കുമാറിനെ സി.ഇ.സി ചുമതലകളിൽനിന്ന് മാറ്റിനിർത്തണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Why just Padma Bhushan, give Gyanesh Kumar Bharat Ratna’: Omar Abdullah's dig at CEC
Next Story