Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണം; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ഉമർ അബ്ദുല്ല

text_fields
bookmark_border
ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണം; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ഉമർ അബ്ദുല്ല
cancel

ശ്രീനഗർ: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമർ അബ്ദുല്ല നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. മണ്ഡല പുനർനിർണ്ണയവും തെരഞ്ഞെടുപ്പും പൂർത്തിയായാൽ സംസ്ഥാന പദവി തിരികെ നൽകാമെന്ന കേന്ദ്ര സർക്കാരിന്റെ മുൻ വാഗ്ദാനം ഓർമ്മിപ്പിക്കുന്നതിനാണ് ഈ നിർണായക നീക്കം. പ്രമേയ അവതരണ വേളയിൽ സഭയിൽ വൻ ബഹളവും പ്രതിഷേധവുമാണ് അരങ്ങേറിയത്.

പാർലമെന്റിലും സുപ്രീം കോടതിയിലും മറ്റ് വേദികളിലും കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഓർമ്മിപ്പിക്കാനാണ് പ്രമേയം കൊണ്ടുവന്നതെന്ന് ഉമർ അബ്ദുല്ല വ്യക്തമാക്കി. ഡിലിമിറ്റേഷൻ, തെരഞ്ഞെടുപ്പ്, സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീരിന് വാഗ്ദാനം നൽകിയിരുന്നത്. ഇതിൽ ആദ്യത്തെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ, അവസാന ഘട്ടമായ സംസ്ഥാന പദവി തിരികെ നൽകുന്നത് വൈകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളുടെ വൻ പങ്കാളിത്തത്തോടെയാണ് പ്രദേശത്ത് തെരഞ്ഞെടുപ്പ് നടന്നതെന്നും, ജനങ്ങൾ നൽകിയ പിന്തുണക്ക് മറുപടിയായി കേന്ദ്രം നൽകിയ വാക്ക് പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. "മോദിയുടെ വാഗ്ദാനം" എന്ന നിലയിലാണ് പ്രധാനമന്ത്രി ഈ വിഷയം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ നൽകിയ ഉറപ്പ് പാലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു. നേരത്തെ 2024 നവംബറിലും സമാനമായ രീതിയിൽ നിയമസഭ പ്രമേയം പാസാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Omar Abdullah Moves Resolution Seeking Restoration Of J&K Statehood: 'We Were Promised'
Next Story