പഹൽഗാമിൽ മന്ത്രിസഭ യോഗം നടത്തി ഉമർ അബ്ദുല്ല
text_fieldsജമ്മു- കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും മകനും മന്ത്രിസഭാ യോഗത്തിനുശേഷം സൈക്കിൾ സവാരി നടത്തുന്നു
പഹൽഗാം: ഭീകരാക്രമണത്തിൽ നടുങ്ങിയ പഹൽഗാമിൽ പ്രത്യേക മന്ത്രിസഭാ യോഗം നടത്തി ജമ്മു- കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ഭീകരപ്രവർത്തനങ്ങൾ തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്ന സന്ദേശം നൽകുന്നതിനാണ് മന്ത്രിസഭാ യോഗത്തിന്റെ വേദിയായി പഹൽഗാം തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞു. ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായ പഹൽഗാമിലെ നാട്ടുകാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻകൂടിയാണ് ഇവിടെ മന്ത്രിസഭാ യോഗം ചേർന്നത്.
2009-14 കാലയളവിൽ ആദ്യതവണ മുഖ്യമന്ത്രിയായ വേളയിൽ വടക്കൻ കശ്മീരിലെ ഗുരേസ്, മച്ചിൽ, താങ്ധാർ, ജമ്മു മേഖലയിലെ രജൗരി, പൂഞ്ച് എന്നിവിടങ്ങളിലും ഉമർ അബ്ദുല്ല മന്ത്രിസഭാ യോഗങ്ങൾ നടത്തിയിരുന്നു.
അതിനിടെ, ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് ജമ്മു- കശ്മീരിലെ കഠ്വ ജില്ലയിലെ മലനിരകളിൽ സുരക്ഷാസേന തെരച്ചിൽ തുടങ്ങി. പൊലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നിവർ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

