ദരിദ്രരെക്കുറിച്ച് ചോദിക്കുേമ്പാൾ ക്ഷേത്രത്തെക്കുറിച്ച് പറയുന്നു; മന്ത്രിസഭ വിടുമെന്ന് യു.പി സഖ്യകക്ഷി നേതാവ്
text_fieldsലഖ്നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിസഭാംഗവും സഖ്യകക്ഷി നേതാവുമായ ഓംപ്രകാശ് രാജ്ഭര്‍. ദരിദ്രരെക്കുറിച്ച് ചോദിക്കുേമ്പാഴെല്ലാം സർക്കാർ ക്ഷേത്രത്തെയും പള്ളിയെയും ഹിന്ദുവിനെയും മുസ്ലിമിനെയും കുറിച്ചാണ് പറയുന്നതെന്ന് രാജ്ഭർ തുറന്നടിച്ചു.
സുഹൽദേവ് സമാജ് പാർട്ടി നേതാവായ ഇദ്ദേഹം സംഘടനയുടെ 16ാം സ്ഥാപക വാർഷിക ദിനത്തിൽ സംസാരിക്കവെയാണ് പ്രസ്താവന നടത്തിയത്. ബി.ജെ.പിയെ സംബന്ധിച്ച് താൻ ആശങ്കയിലാണ്. അധികാരം നുണയാനല്ല മന്ത്രിയായത്. പാവപ്പെട്ടവര്‍ക്കായി പോരാടാനാണ്. അവര്‍ തങ്ങളെ പാര്‍ട്ടി ഓഫിസ് നിര്‍മിക്കാന്‍ പോലും അനുവദിച്ചിട്ടില്ല -രാജ്ഭര്‍ വിശദീകരിച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നൽകുമെന്ന ഉറപ്പ് ബി.ജെ.പി പാലിക്കുന്നില്ലെന്നും അമിത് ഷാ വാഗ്ദാനം പാലിക്കാത്തയാളാണെന്നും രാജ്ഭർ വിമർശിച്ചു.
പിന്നാക്ക േക്ഷമ മന്ത്രിയായ രാജ്ഭര്‍ നേരത്തേയും യോഗി സര്‍ക്കാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, പട്ടികജാതി -വർഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്കക്കാർക്കും ആവശ്യമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും വ്യക്തികളുടെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും ബി.ജെ.പി വക്താവ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
