Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഴിമതിക്കേസിൽ 10 വർഷം...

അഴിമതിക്കേസിൽ 10 വർഷം തടവ്; ഓംപ്രകാശ് ചൗതാല ജയിൽ മോചിതനായി

text_fields
bookmark_border
om-prakash-chautala
cancel

ന്യൂഡൽഹി: അധ്യാപക നിയമനത്തിൽ അഴിമതി നടത്തിയതിന്​ 10 വർഷം ശിക്ഷിക്കപ്പെട്ട ഹരിയാന മുൻ മുഖ്യമന്ത്രിയും 86കാരനുമായ ഓംപ്രകാശ്​ ചൗതാല ജയിൽ മോചിതനായി. പരോളിലായിരുന്ന ചൗതാല നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തിഹാർ ജയിലിലെത്തിയിരുന്നു.

കോവിഡിന്‍റെ സാഹചര്യത്തിൽ ജയിൽ തിങ്ങിനിറയുന്നത്​ ഒഴിവാക്കാനായി 10 വർഷം ശിക്ഷിക്കപ്പെട്ട തടവുകാർ ഒമ്പതര വർഷം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ അവരെ വിട്ടയക്കാൻ ഡൽഹി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ചൗതാല ഒമ്പതു വർഷവും ഒമ്പതു മാസവും ശിക്ഷ അനുഭവിച്ചിരുന്നു.

അതേസമയം, കോവിഡ്​ പടരുന്നതിനാൽ 2020 മാർച്ച്​ 26ന് ഓംപ്രകാശ്​ ചൗതാലക്ക്​ അടിയന്തിര പരോൾ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന്​ ജയിലിൽ മടങ്ങാനിരിക്കെ ഹൈകോടതി പരോൾ നീട്ടി നൽകി.

2013ലാണ്​ 3206 അധ്യാപകരെ അനധികൃതമായി നിയമിച്ച കേസിൽ ഓംപ്രകാശ് ചൗതാല, മകൻ അജയ്​ ചൗതാല, ഐ.എ.എസ്​ ഉദ്യേഗസ്​ഥൻ ഉൾപ്പെടെ 53 പേരെ​ സി.ബി.ഐ പ്രത്യേക കോടതി ശിക്ഷിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Om Prakash ChautalaHaryana Former cmIndian National Lok Dal
News Summary - Om Prakash Chautala Walks Out Of Tihar Jail
Next Story