Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗണിൽ...

ലോക്​ഡൗണിൽ വീട്ടിലിരുന്ന ഇന്ത്യക്കാർ ഒ.എൽ.എക്​സിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഉൽപ്പന്നത്തിൻെറ ​പേര്​ പുറത്തുവിട്ട്​ കമ്പനി

text_fields
bookmark_border
ലോക്​ഡൗണിൽ വീട്ടിലിരുന്ന ഇന്ത്യക്കാർ ഒ.എൽ.എക്​സിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഉൽപ്പന്നത്തിൻെറ ​പേര്​ പുറത്തുവിട്ട്​ കമ്പനി
cancel

ന്യൂഡൽഹി: കോവിഡ​ിന്​ പിന്നാലെ ലോക്​ഡൗൺകൂടി വന്നതോടെ ഒ.എൽ.എക്​സിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ സെർച്ച്​ ചെയ്​ത ഉൽപ്പന്നത്തിൻെറ വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. ഓൺലൈൻ ഇ എക്​സ്​​േചഞ്ച്​ സൈറ്റായ ഒ.എൽ.എക്​സ്​ സെക്കൻറ്​ ഹാൻറ്​ വാഹനങ്ങൾ ഉൾപ്പടെയുള്ളവയുടെ കൊടുക്കൽ വാങ്ങലുകളുടെ ഇടനിലക്കാരനാണ്​.

2019 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ ഒ.എൽ.എക്​സിൽ ഉപഭോക്​താക്കൾ വാങ്ങാൻ അന്വേഷിച്ചതും വിൽപ്പനക്ക്​ വെച്ചവയുടെയും വിവരങ്ങളാണ്​ പുറത്ത്​ വിട്ടത്​.

കോവിഡ്​ കാലത്ത്​ ഒ.എൽ.എക്​സിൽ ഏറ്റവും കൂടുതൽ അന്വേഷിച്ചത്​ സൈക്കിൾ ആണെന്നാണ്​ കമ്പനി അവകാശപ്പെടുന്നത്​. വീട്ടിലിരിക്കാൻ നിർബന്ധിക്കപ്പെട്ടതും ജിംനേഷ്യ കേന്ദ്രങ്ങൾ അടച്ചതും ടർഫ്​ അടക്കമുള്ള കളിക്കളങ്ങൾക്ക്​ പ്രവർത്തിക്കാൻ നിയന്ത്രണം വന്നതുമാണ്​ സൈക്കിളിന്​ കൂടുതൽ അന്വേഷകർ വന്നതിന്​ കാരണമായി ഒ.എൽ.എക്​സ്​ വിലയിരുത്തുന്നത്​. ഈ കാലയളവിൽ വ്യായാമത്തിനൊപ്പം ശാരീരിക ആരോഗ്യം നിലനിർത്താൻ സൈക്ലിംഗിലേക്ക് പലരും തിരിഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 100 ശതമാനം വർധനവാണ്​ സൈക്കിളിന്​ മാത്രമായി ഒ.എൽ.എക്​സിൽ വന്നതെന്ന്​ കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ന്യൂഡൽഹിയും പരിസരപ്രദേശങ്ങളിൽ നിന്നുമാണ്​ സൈക്കിൾ അന്വേഷിച്ച്​ ഏറ്റവും കൂടുതൽ പേർ ഒ.എൽ.എക്​സിൽ കയറിയത്​. മുംബൈ ആണ്​ രണ്ടാമത്​. കൊൽക്കത്ത,ഹൈദരാബാദ്​, ബംഗളുരു എന്നിവയാണ്​ തൊട്ട്​ പിറകിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OLXlock down
News Summary - OLX has released the name of the most searched product
Next Story