Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബോളിവുഡ്​ താരം മഹേഷ്​...

ബോളിവുഡ്​ താരം മഹേഷ്​ ആനന്ദ് മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
ബോളിവുഡ്​ താരം മഹേഷ്​ ആനന്ദ് മരിച്ച നിലയിൽ കണ്ടെത്തി
cancel

മുംബൈ: ബോളിവുഡ് താരം മഹേഷ് ആനന്ദിനെ (57) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ അന്ധേരിയിലെ ഫ്ലാറ്റിൽ ശനിയാഴ്​ച രാവിലെയ ാണ്​ മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതശരീരത്തിന്​ രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹം പോസ്​റ് റ്​മോർട്ടത്തിനായി കോപ്പർ ആശുപത്രിയിലേക്ക്​ മാറ്റി.

80 കളിലും 90 കളിലും നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് മഹേഷ്. മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ‘അഭിമന്യു’ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് മഹേഷ് ആനന്ദിനെ മലയാള സിനിമ പ്രേക്ഷകർക്കിടയില്‍ സുപരിചിതനാക്കിയത്. കുരുക്ഷേത്ര, സ്വര്‍ഗ്, കൂലി നമ്പര്‍ 1, വിജേത, തൂഫാന്‍, ക്രാന്തിവീര്‍, അകയ്‌ലാ, ഗദ്ദാര്‍, ഷഹെന്‍ഷാ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.

മോഹന്‍ലാലിനൊപ്പം പ്രജ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ജനുവരിയിൽ പുറത്തിറങ്ങിയ ഗോവിന്ദ നായകനായ രംഗീല രാജയാണ് അവസാന ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsbollywood actormovie newsDecomposed BodyEntertainment NewsMahesh Anand
News Summary - ollywood Actor Mahesh Anand Dies at 57, Police Find Decomposed Body at Mumbai Residence- Movie news
Next Story