Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

50 രൂപക്ക് വേണ്ടി വയോധികനെ അടിച്ചുകൊന്നു

text_fields
bookmark_border
50 രൂപക്ക് വേണ്ടി വയോധികനെ അടിച്ചുകൊന്നു
cancel

ന്യൂഡൽഹി: ആഴ്ചച്ചന്തയിൽ കട വാടകയായി 50 രൂപ നൽകാത്തതിന് 85കാരനെ അടിച്ചുകൊന്നു. ന്യൂ ഡൽഹി ഉത്തം നഗറിലെ ശിവ് വിഹാർ ക ോളനിയിലാണ് ക്രൂരത നടന്നത്. ബക്ഷി എന്ന വയോധികനാണ് മരിച്ചത്. കൊലയാളി മുകേഷ് കുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രദേശത്ത് എല്ലാ ആഴ്ചയും ചന്ത നടക്കാറുണ്ട്. മുകേഷ് കുമാർ ചന്തയിലെത്തി കടക്കാരിൽനിന്നും വാടകയെന്ന പേരിൽ 50 രൂപ വീതം പിരിവെടുക്കുകയായിരുന്നു. എന്നാൽ, ബക്ഷി ഈ തുക നൽകാൻ തയാറായില്ല. ഇത് വാക്കുതർക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും വഴിമാറുകയായിരുന്നു.

പ്രശ്നം പരിഹരിക്കാൻ ചന്തയിലെ മറ്റു ആളുകൾ എത്തിയെങ്കിലും മുകേഷ് കുമാർ സമ്മതിച്ചില്ല. തുടർന്ന്, ഇയാൾ കല്ലു കൊണ്ട് ബക്ഷിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. മറ്റു കടക്കാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മർദിക്കുമ്പോൾ ഇയാൾ ലഹരിയുടെ പിടിയിലായിരുന്നെന്നും മുകേഷ് കുമാറിനെതിരെ വേറെയും കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - old man killed for not paying Rs 50 in Delhi-india news
Next Story