Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Oil Slick In Gulf Of Kutch After Major Cargo Ship Collision
cancel
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിലെ കച്ച്​...

ഗുജറാത്തിലെ കച്ച്​ തീരത്ത്​ ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച്​ അപകടം; എണ്ണചോർച്ച

text_fields
bookmark_border

അഹ്​മദാബാദ്​: ഗുജറാത്തിലെ കച്ച്​ തീരത്ത്​ ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച്​ അപകടം. കൂട്ടിയിടിയെ തുടർന്ന്​ അറബിക്കടലിൽ എണ്ണചോർച്ചയുണ്ടെന്ന്​ പ്രതിരോധ മന്ത്രാലയം പി.ആർ.ഒ അറിയിച്ചു.

എംവീസ്​ ഏവിയേറ്റർ, അറ്റ്​ലാന്‍റിക്​ ഗ്രേസ്​ എന്നീ ചരക്കുകപ്പലുകളാണ്​ കൂട്ടിയിടിച്ചത്. കപ്പൽ ജീവനക്കാർക്ക്​ പരി​ക്കുകളോ മറ്റ്​ അപകടങ്ങളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

അടിയന്തര ആവശ്യ​ങ്ങൾക്കായി പ്രദേശത്ത്​ കോസ്റ്റ്​ ഗാർഡിന്‍റെ കപ്പലുകൾ സജ്ജീകരിച്ചു. സംഭവ സ്​ഥലത്ത്​ മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കി. ഇന്ത്യയുടെ എണ്ണവ്യാപാരത്തിനുള്ള ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ്​ കച്ച്​. തിരക്കുള്ള ജലപാതയായ ഇവിടെ മുൻകാലങ്ങളിലും അപകടങ്ങൾ സംഭവിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Of KutchShip Collision
News Summary - Oil Slick In Gulf Of Kutch After Major Cargo Ship Collision
Next Story