പെട്രോൾ ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയും കുറച്ചു
text_fieldsന്യൂഡൽഹി: പെട്രോൾ ലിറ്ററിന് 1.12 രൂപയും ഡീസൽ ലിറ്ററിന് 1.24 രൂപയും കുറച്ചു. രണ്ടാഴ്ചയിലൊരിക്കൽ പെട്രോൾ, ഡീസൽ വില പരിഷ്കരിക്കുന്ന സംവിധാനത്തിെൻറ ഭാഗമായുള്ള അവസാന വിലനിർണയമാണിത്. വെള്ളിയാഴ്ച മുതൽ ഇന്ധനവില പ്രതിദിനം നിശ്ചയിക്കുന്ന സമ്പ്രദായത്തിലേക്കാണ് രാജ്യം മാറുന്നത്.
പുതുക്കിയ വിലയനുസരിച്ച് ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 65.48 രൂപയായിരിക്കും. നേരേത്ത ഇത് 66.91 രൂപയായിരുന്നു. ഡീസൽ ലിറ്ററിന് 55.94ൽനിന്ന് 54.49 ആയും കുറഞ്ഞു. ജൂൺ ഒന്നിന് പെട്രോൾ ലിറ്ററിന് 1.23 രൂപയും ഡീസലിന് 0.89 പൈസയും കൂട്ടിയിരുന്നു. ഇന്ധനവിലയിൽ അന്താരാഷ്ട്ര തലത്തിലുണ്ടായ ഇടിവും രൂപയുടെയും ഡോളറിെൻറയും വിനിമയനിരക്കിലുണ്ടയ വ്യതിയാനവുമാണ് വിലകുറയാൻ കാരണമെന്ന് ഇന്ത്യൻ ഒായിൽ കോർപറേഷൻ അറിയിച്ചു.
Petrol price slashed by Rs 1.12 per litre, diesel by Rs 1.24 per litre with effect from June 16. pic.twitter.com/C19NRemk6I
— ANI (@ANI_news) June 15, 2017