ഭൂമി കൈയേറ്റ ആരോപണം: സംഭൽ ദർഗയിൽ പരിശോധന
text_fieldsസംഭൽ: ഭൂമി കൈയേറ്റ ആരോപണത്തെ തുടർന്ന് സംഭലിലെ ബനിയ ഖേര ബ്ലോക്കിലെ ജനിത ശരീഫ് ദർഗയിൽ പരിശോധനയുമായി ജില്ല ഭരണകൂടം. ഭൂമി കൈയേറ്റവും വഖഫ് സ്വത്തിൽ അനധികൃത പ്രവർത്തനങ്ങളും നടക്കുന്നതായ പരാതി കിട്ടിയതിനാലാണ് അന്വേഷണം ആരംഭിച്ചതെന്ന് ചന്ദൗസി തഹസിൽദാർ ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.
ഡോ. ജാവേദ് ആണ് പരാതിക്കാരൻ. ദർഗ സ്ഥിതിചെയ്യുന്ന ഭൂമി വഖഫ് സ്വത്താണ്. മൊഴിയെടുക്കാൻ പരാതിക്കാരനെ വിളിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ നിയമപരമായ അവസ്ഥ നിർണയിക്കാൻ രേഖകൾ വിശദമായി പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദർഗയുടെ പരിസരത്ത് പ്രവർത്തിക്കുന്ന അനധികൃത ആശുപത്രി പൂട്ടിച്ചതായി ആരോഗ്യ വകുപ്പിലെ നോഡൽ ഓഫിസർ ഡോ. വിശ്വാസ് അഗർവാൾ പറഞ്ഞു. ദർഗയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ഭൂമിയുടെ കൈയേറ്റവും അന്വേഷിക്കാൻ ശനിയാഴ്ചയാണ് ജില്ല ഭരണകൂടം ഉത്തരവിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.