Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​; മൃതദേഹം...

കോവിഡ്​; മൃതദേഹം സംസ്​കരിക്കാനെത്തിയ അധികൃതരെ ഗ്രാമവാസികൾ തല്ലിയോടിച്ചു

text_fields
bookmark_border
Officials beaten for trying to cremate COVID-19 patients body in Odisha
cancel

മയൂർബഞ്ച്​: ഒഡീഷയിൽ കോവിഡ്​ ബാധിച്ച്​ മരിച്ച വയോധികന്‍റെ മൃതദേഹം സംസ്​കരിക്കാനെത്തിയ ​പൊലീസിനെയും അധികൃതരെയും ഗ്രാമവാസികൾ തല്ലിയോടിച്ചു. ഒഡീഷയിലെ ​സൊനാരിപോസി ഗ്രാമത്തിലാണ്​ സംഭവം.

പൊലീസും അധികൃതരും ഗ്രാമത്തിൽ കൊറോണ വൈറസ്​ പടർത്താൻ ശ്രമിക്കു​ന്നുവെന്ന്​ ആരോപിച്ചായിരുന്നു അതിക്രമം. സംഭവത്തിൽ കേസ്​ രജിസ്റ്റർ ചെയ്​തതായും ഏഴുപേ​രെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ്​ അറിയിച്ചു.

ഗ്രാമവാസിയായ വയോധികൻ ആരോഗ്യനില മോശമായതിനെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പരിശോധനയിൽ അദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം മരിക്കുകയും ചെയ്​തു. വയോധികന്‍റെ മൃതദേഹം സംസ്​കരിക്കാൻ എത്തിയതായിരുന്നു അധികൃതരും ​െപാലീസും.

എന്നാൽ, ഗ്രാമത്തിൽ ഇതുവരെ കൊറോണ വൈറസ്​ പടർന്നുപിടിച്ചിട്ടില്ലെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം. വയോധികന്‍റെ മൃതദേഹം സംസ്​കരിക്കുന്നതിലൂടെ കോവിഡ്​ പകരുമെന്ന പറഞ്ഞ അവർ, അധികൃതരെ തടയുകയും മർദിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Odisha​Covid 19
News Summary - Officials beaten for trying to cremate COVID-19 patient's body in Odisha
Next Story