വിദേശ സഹായം വേണ്ടെന്ന് കേന്ദ്രത്തിെൻറ ഒൗദ്യോഗിക അറിയിപ്പ്
text_fieldsന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ വിദേശസഹായം വേണ്ടെന്ന അറിയിപ്പ് കേന്ദ്രസർക്കാർ ഒൗദ്യോഗികമായി പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയത്തിെൻറ വക്താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങൾക്ക് നന്ദി അറിയിക്കുന്നു. എന്നാൽ, നിലവിലെ നയമനുസരിച്ച് പ്രളയക്കെടുതി ബാധിച്ച കേരളത്തിലെ ദുരിതിശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ തന്നെ ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു.
അതേ സമയം, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് വിദേശത്ത് നിന്ന് സംഭാവന നൽകാവുന്നതാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശ സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്കാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനാവുക. ഇതിൽ വിവിധ രാജ്യങ്ങളിലെ രാഷ്ട്രതലവൻമാർക്ക് സംഭാവന നൽകാൻ കഴിയുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
നേരത്തെ കേരളത്തിനായി യു.എ.ഇ, ഖത്തർ പോലുള്ള രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിരുന്നു. യു.എന്നും കേരളത്തിലെ പ്രളയത്തിൽ ഇടപെടാമെന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
