ജി.എം. ബനാത്ത്‍വാല സെൻറർ ഫോർ ഹ്യുമാനിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി
text_fieldsമുംബൈ: ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിെൻറ അഖിലേന്ത്യ പ്രസിഡൻറും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന ജി.എം. ബനാത്ത്‌വാലയുടെ പേരിൽ എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര കമ്മിറ്റി രൂപം നൽകിയ ജി.എം ബനാത്ത്‍വാല സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തി. ഞായറാഴ്ച ഭീവണ്ടി ദാറുൽ ഹുദ കാമ്പസിൽ നടന്ന ചടങ്ങിൽ ലോഗോയുടെ പ്രകാശനം മുനവ്വറലി ശിഹാബ് തങ്ങളും നിർവഹിച്ചു.
പൊതുജീവിതംകൊണ്ട് സമുദായത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ മഹാന്റെ പേരിലാണ് മഹാരാഷ്ട്ര എ.ഐ.കെ.എം.സി.സി പുതിയ സെന്ററിന് തുടക്കമിട്ടതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. അശരണരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകളുടെ ക്ഷേമത്തിനായുള്ള കർമപദ്ധതിയുമായാണ് ജി.എം. ബനാത്ത്‍വാല സെന്റർ ഫോർ ഹ്യുമാനിറ്റിക്ക് രൂപം നൽകിയത്.
മുസ്‍ലിം ലീഗ് മഹാരാഷ്ട്ര ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ റഹിമാൻ, ട്രഷറർ സി.എച്ച്. ഇബ്രാഹിം കുട്ടി, കോൺഗ്രസ് മുംബൈ സിറ്റി വൈസ് പ്രസിഡന്റ് മുഹ്‌സിൻ ഹൈദർ, എ.ഐ.കെ.എം.സി.സി ദേശീയ വൈസ് പ്രസിഡന്റ് കെ.പി. മൊയ്തുണ്ണി, ദേശീയ സെക്രട്ടറി സലിം അലിബാഗ്, ജി.എം. ബനാത്ത്‍വാല സെന്റർ ഫോർ ഹ്യുമാനിറ്റി കൺവീനർ വി.കെ. സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു. മഹാരാഷ്ട്ര എ.ഐ.കെ.എം.സി.സി പ്രസിഡന്റ് അസീസ് മാണിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂർ സ്വാഗതവും ട്രഷറർ പി.എം. ഇഖ്ബാൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.