എല്ലാവരേയും വിലക്കുവാങ്ങാമെന്നും ഭീഷണിപ്പെടുത്താമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതേണ്ടെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവച്ച കുറിപ്പിലാണ് രാഹുൽ മോദിക്ക് മുന്നറിയിപ്പ് നൽകിയത്.
മോദി കരുതുന്നത് ലോകത്തെല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണെന്നാണ്. എല്ലാവരേയും വിലയിട്ട് ഒതുക്കാമെന്നാണ് അദ്ദേഹത്തിെൻറ ധാരണ. വിലയിടാനാകാത്തവരെ ഭീഷണിപ്പെടുത്താമെന്നും വിചാരിക്കുന്നുണ്ട്. എന്നാൽ സത്യത്തിനായി പൊരുതുന്നവരെ വിലക്കുവാങ്ങിയും ഭീഷണിപ്പെടുത്തിയും ഒതുക്കാനാവില്ലെന്നും രാഹുൽ കുറിച്ചു.