Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൽവാർ ആക്രമണം:...

ആൽവാർ ആക്രമണം: പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെ നടപടി

text_fields
bookmark_border
ആൽവാർ ആക്രമണം: പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെ നടപടി
cancel

ആൽവാർ: രാജസ്​ഥാനിലെ ആൽവാറിൽ ജനക്കൂട്ട മർദനത്തിന്​ ഇരയായി കൊല്ലപ്പെട്ട രക്​ബർ ഖാന്​ കൃത്യസമയത്ത്​ ചികിത്​സ നൽകുന്നതിൽ വീഴ്​ച വരുത്തിയതിന്​ അഞ്ച്​ പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെ നടപടി. എ.എസ്​.​െഎയെ സസ്പ​​െൻറു ചെയ്യുകയും നാല്​ കോൺസ്​റ്റബിൾമാരെ സ്​ഥലം മാറ്റുകയുമാണ്​​ ചെയ്​തത്​​. ​കഴിഞ്ഞ ദിവസം നടന്ന വകുപ്പ്​ തല അന്വേഷണത്തിൽ പൊലീസിന്​​ വീഴ്​ച പറ്റിയതായി കണ്ടെത്തിയിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ രക്​ബർ ഖാനെ ആശുപത്രിയിലെത്തിക്കാൻ മൂന്നു മണിക്കൂർ വൈകിയെന്നാണ്​ അന്വേഷണ റിപ്പോർട്ട്​​. 

അർധരാത്രി 12.45ന്​ നടന്ന ആക്രമണത്തിൽ പരിക്കേറ്റയാളെ പൊലീസ്​ ആശുപത്രിയിലെത്തിക്കു​േമ്പാൾ പുലർച്ചെ നാലുമണിയായിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ പരിക്കേറ്റയാൾ മരിച്ചതായി ഡോക്​ടർമാർ സ്​ഥിരീകരിക്കുകയായിരുന്നു. 

ത​​​െൻറ തെറ്റ്​ ഏറ്റുപറഞ്ഞ എ.എസ്​.​െഎ മോഹൻ സിങ്ങിനെയാണ്​ സസ്​പ​​െൻറ്​ ചെയ്​തത്​. സംഭവത്തിൽ പങ്കാളികളായ മറ്റ്​ നാലു കോൺസ്​റ്റബിൾമാരെ പൊലീസ്​ ക്യാമ്പുകളിലേക്ക്​ സ്​ഥലം മാറ്റുകയും ചെയ്​തു. രക്​ബർ ഖാനെ പൊലീസ്​ വാഹനത്തിൽ വച്ച്​ മർദിച്ച ഡ്രൈവർ ഹരീന്ദറും സ്​ഥലം മാറ്റിയവരിൽ ഉൾപ്പെടുന്നു. 

പശുക്കടത്ത്​ ആരോപിച്ചാണ്​ രക്​ബർ ഖാനെയും സുഹൃത്ത്​ അസ്​ലമിനെയും ആർക്കൂട്ടം മർദിച്ചത്​. മർദനമേറ്റ്​ അവശനായ രക്​ബറിനെ അരമണിക്കൂറിനു ശേഷം പൊലീസ്​ കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ സ്​റ്റേഷനിൽ നിർത്തുകയായിരുന്നു. മർദനത്തിന്​ കാരണമായ പ​ശുക്കളെ ആലയിലേക്ക്​ മാറ്റുന്നതിനാണ്​ പൊലീസ്​ മുൻ​ൈകയെടുത്തത്​. രക്​ബർ ഖാനെ ​െതാട്ടടുത്ത ആശുപത്രിയിലെത്തിക്കാൻ മൂന്ന്​ മണിക്കൂറിലധികം സമയം എടുത്തു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police officersmalayalam newsAlwaralwar mob attackRakbar Khan
News Summary - Officer Suspended, Constables Shifted After Alwar Mob attack Death - india News
Next Story