ആഗ്ര: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഒഡിഷയിൽനിന്ന് 1,350 കി.മീറ്റർ നടന്ന് ഡൽഹിയിലെത്തിയ യുവാവ് പ്രധാനമന്ത്രിയുടെ ഒാഫിസിലെത്തുംമുെമ്പ ബോധരഹിതനായി വഴിയിൽ വീണു. ഇയാളെ ആഗ്രയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയണ്.
നരേന്ദ്ര മോദി വർഷങ്ങൾക്കു മുമ്പ് നടത്തിയ വാഗ്ദാനത്തെക്കുറിച്ച് ഒാർമപ്പെടുത്താനാണ് റൂർക്കലയിലെ വിഗ്രഹനിർമാണത്തൊഴിലാളിയായ 30കാരൻ ബിസ്വാൾ ഇറങ്ങിപ്പുറപ്പെട്ടത്.
റൂർക്കലയിലെ ഇസ്പത് ജനറൽ ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് 2015ൽ മോദി നടത്തിയ വാഗ്ദാനം ഇനിയും പാലിക്കാത്തതിനെ തുടർന്ന് ആശുപത്രിയുടെ അവസ്ഥ പരിതാപകരമായി തുടരുകയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ബിസ്വാളിെൻറ യാത്ര.
കഴിഞ്ഞ ഏപ്രിലിൽ റൂർക്കലയിൽനിന്ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസം ആഗ്രയിലെത്തിയപ്പോഴാണ് യുവാവ് ബോധരഹിതനായത്. പ്രധാനമന്ത്രിയെ കണ്ടുമുട്ടുന്നതു വരെ യാത്ര തുടരുമെന്ന് ബിസ്വാൾ പറഞ്ഞു. ചികിത്സാസൗകര്യങ്ങളുടെ കുറവുമൂലം നാട്ടുകാർ ദിനംപ്രതി മരിക്കുകയാണെന്നും ഇസ്പത് ജനറൽ ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാക്കണമെന്നും ബിസ്വാൾ ആവശ്യപ്പെട്ടു.റൂർക്കലയിലെ ബ്രാഹ്മണി പാലത്തിെൻറ നിർമാണം പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2018 11:51 PM GMT Updated On
date_range 2018-12-29T21:29:58+05:30മോദിയെ തേടി 1,350 കി.മീ കാൽനടയായി...
text_fieldsNext Story