മാതാവ് നവജാത ശിശുവിനെ കൊന്ന് ചാണകക്കുഴിയിൽ കുഴിച്ചു മൂടി
text_fieldsഭുബനേശ്വർ: ജൻമം നൽകിയ ഉടനെ മാതാവ് ആൺകുഞ്ഞിനെ കൊന്ന് ചാണകക്കുഴിയിൽ കുഴിച്ചു മുടി. ഹിന്ദു സിങ് എന്നയാളുടെ ഭാര്യ മസുരി സിങ് ആണ് കുഞ്ഞിനെ കുഴിച്ചു മുടിയത്. ഒഡിഷയിലെ ആദിവാസി ഭൂരിപക്ഷ ജില്ലയായ മയൂർബഞ്ചിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദുർഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് അയൽക്കാർ പൊലീസിനെ വിവരമറിയിച്ചു. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ കൊല്ലുകയും എല്ലാവരും ഉറക്കമായതിനു ശേഷം ചാണകക്കുഴിയിൽ കുഴിച്ചു മുടുകയായിരുന്നു. യുവതിക്ക് വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞായതിനാലാണ് ഇത്തരത്തിലൊരു കൃത്യം ചെയ്തതെന്ന് അയൽക്കാർ ആരോപിച്ചു.
കേരളത്തിലായിരുന്ന ഭർത്താവ് ഹിന്ദു സിങ് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് സംഭവം അറിയുന്നത്. കുഞ്ഞിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
