Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേൽജാതിക്കാര​െൻറ...

മേൽജാതിക്കാര​െൻറ വീട്ടിൽനിന്ന്​ പെൺകുട്ടി പൂവിറുത്തു; 40 ദലിത്​ കുടുംബങ്ങൾക്ക്​ ഊരുവിലക്ക്​

text_fields
bookmark_border
മേൽജാതിക്കാര​െൻറ വീട്ടിൽനിന്ന്​ പെൺകുട്ടി പൂവിറുത്തു; 40 ദലിത്​ കുടുംബങ്ങൾക്ക്​ ഊരുവിലക്ക്​
cancel

ഭുവനേശ്വർ: മേൽജാതിക്കാര​െൻറ വീട്ടിൽനിന്ന്​ 15കാരി പൂപറിച്ചുവെന്ന കാരണത്തിൽ 40 ദലിത്​ കുടുംബങ്ങൾക്ക്​ ഊരുവിലക്ക്​ ഏർപ്പെടുത്തി. ഒഡീഷയിലെ ദേങ്കനാൽ ജില്ലയിലെ കാന്തിയോ ക​ട്ടേനി വില്ലേജിലാണ്​ സംഭവം.

രണ്ടുമാസം മുമ്പാണ്​ ​ഗ്രാമത്തിലെ മേൽജാതിക്കാര​െൻറ വീട്ടിൽനിന്ന്​ പെൺകുട്ടി പൂ പറിച്ചത്​. സംഭവം​ ഗ്രാമത്തി​ലെ രണ്ടു സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക്​ നീങ്ങുകയും​ പെൺകുട്ടിയുടെ സമുദായത്തിലെ 40 ദലിത്​ കുടുംബങ്ങൾക്ക്​ ഊരുവിലക്ക്​ ഏർപ്പെടുത്തുകയുമായിരുന്നു.

അതേസമയം, പെൺകുട്ടി പൂവിറുത്ത വിവരം അറിഞ്ഞയുടനെ കുടുംബത്തോട്​ ക്ഷമ ചോദിച്ചിരുന്നുവെന്നും എന്നാൽ സമുദായക്കാർ ഒത്തുചേർന്ന നിരവധി യോഗങ്ങൾക്ക്​ ശേഷം ഊരുവിലക്ക്​ ഏർപ്പെടുത്തുകയുമായിരുന്നുവെന്ന്​ പെൺകുട്ടിയുടെ പിതാവ്​ നിരജ്ഞൻ നായിക്ക്​ പറയുന്നു. ഊരുവിലക്ക്​ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊതു പരിപാടികളിൽ പ​െങ്കടുക്കാനോ പൊതു വഴിയിലൂടെ നടക്കാനോ ഇവർക്ക്​ അനുമതിയില്ല.

ഗ്രാമത്തിൽ 800 കുടുംബങ്ങളാണ്​ താമസിക്കുന്നത്. ഇതിൽ 40 കുടുംബം പട്ടികജാതി വിഭാഗത്തിൽപ്പെട്ട നായിക്ക്​ സമുദായക്കാരാണ്​. ഊരുവിലക്ക്​ ഏർപ്പെടുത്തിയതിനെതിരെ 40 കുടുംബങ്ങളും ജില്ല ഭരണകൂടത്തിനും പൊലീസിനും നിവേദനം നൽകി.

ഊരുവിലക്ക്​ ഏർപ്പെടുത്തിയ​േതാടെ അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും അഞ്ചു കിലോമീറ്റർ ദൂരം പോകണം. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങൾക്ക്​ തൊഴിൽ നൽകാതെയായി. ഗ്രാമത്തിലെ കല്യാണ -മരണാനന്തര ചടങ്ങുകളിൽ പ​െങ്കടുക്കുന്നതിനും പൊതുവഴി ഉപയോഗിക്കുന്നതിനും അനുവാദമില്ല. മറ്റു സമുദായക്കാർ ഈ 40 കുടുംബങ്ങളോട്​ സംസാരിക്കുന്നതിനുപോലും വിലക്കേർപ്പെടുത്തുകയും ചെയ്​തു.

ഗ്രാമവാസികളുടെ തീരുമാനം ഗ്രാമമുഖ്യ​നും അംഗീകരിക്കുകയായിരുന്നു. 40 കുടുംബങ്ങൾക്ക്​ ഊരുവിലക്ക്​ ഏ​ർപ്പെടുത്തിയത്​ ശരിയാണ്​. അവരുടെ തെറ്റായ ചെയ്​തികളാണ്​ ഊരുവിലക്കിന്​ കാരണം. മറ്റു​ ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണ്​ -ഗ്രാമ വികസന കമ്മിറ്റി സെക്രട്ടറി ഹർമോഹൻ മല്ലിക്ക്​ പറഞ്ഞു. ജില്ല ഭരണകൂടത്തിന്​ നിവേദനം നൽകിയ ശേഷം രണ്ടുവട്ടം സമാധാന ചർച്ചകൾ നടത്തിയെങ്കിലും അവയൊന്നും ഫലം കണ്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OdishaboycottDalit
Next Story