ഖനിദുരന്തം: ഒഡിഷയിൽ നിന്ന് വിദഗ്ധരെത്തി; രക്ഷാ പ്രവർത്തനം പുനഃരാരംഭിച്ചു
text_fieldsഷില്ലോങ്: മേഘാലയയിൽ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുനഃരാരംഭിച്ചു.രക്ഷാ പ്രവർത്ത നങ്ങൾക്കായി ഒഡിഷ ഫയർ സർവീസിലെ 21 അംഗ വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഖനിയിൽ നിന്ന് വെള്ളം വറ്റിക്കുന്ന തിനായി ശക്തിയേറിയ പമ്പുകളുമായാണ് സംഘം എത്തിയത്.
20 ഹൈ പവർ പമ്പുകളുമായാണ് ചീഫ് ഫയർ ഒാഫീസർ സുകന്ത സേത്തിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യൻ വ്യോമസേനയുെട പ്രത്യേക വിമാനത്തിൽ മേഘാലയയിലെത്തിയത്. മിനുട്ടിൽ 1600 ലിറ്റർ വെള്ളം വറ്റിക്കാൻ ശേഷിയുള്ളതാണ് ഒാരോ പമ്പുകളും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം സഹായം ആവശ്യപ്പെട്ടതനുസരിച്ചാണ് ഒഡിഷയിലെ വിദഗ്ധരുെട സംഘം മേഘാലയയിൽ എത്തിയത്. നേരത്തെ എത്തേണ്ടതായിരുന്നുവെന്നും എന്നാൽ തങ്ങളുടെ സഹായം ആവശ്യപ്പെട്ടത് ഇപ്പോൾ മാത്രമാണെന്നും ഡയറക്ടർ ജനറൽ ഒാഫ് ഫയർ സർവീസ് ബി.കെ ശർമ പറഞ്ഞു.
കഴിഞ്ഞ 15 ദിവസമായി പ്രാദേശിക അധികൃതരായിരുന്നു രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. എന്നാൽ ഖനിയിൽ നിന്ന് വെള്ളം വറ്റിക്കാൻ ശക്തിയേറിയ പമ്പില്ലാത്തതു മൂലം സാധിച്ചിരുന്നില്ല. മേഘാലയയിൽ പമ്പ് ഇല്ലാത്തതിനാൽ മറ്റ് ഇടങ്ങളിൽ നിന്ന് എത്തിക്കാൻ സംസ്ഥാന സർക്കാറിെൻറ സഹായം തേടിയിരുന്നെങ്കിലും സഹായം ലഭ്യാമാക്കുന്നതിന് സർക്കാർ കാലതാമസം വരുത്തി. അതുവരെ രക്ഷാപ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
