ഓക്‌സിജന്‍ സഹായവുമായി ഒഡീഷയും; കയറ്റി അയച്ചത് 35 ടാങ്കറുകളിലായി 2516 മെട്രിക് ടണ്‍
text_fieldsഭുവനേശ്വര്‍: ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കി ഒഡീഷയും. 135 ടാങ്കറുകളിലായി 2516.882 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജനാണ് ഒഡീഷ അയച്ചിരിക്കുന്നത്.
ജയ്പൂര്‍, ധെന്‍കനല്‍, അന്‍ഗുല്‍, റൂര്‍കേല ജില്ലകളില്‍ നിന്നാണ് ഓക്‌സിജന്‍ അയച്ചത്. ഒഡീഷ പൊലീസിന്റെ അകമ്പടിയോടെയാണ് ടാങ്കറുകളുടെ സഞ്ചാരം. ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഒഡീഷയുടെ സഹായം.
ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ അയക്കുന്ന കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സ്‌പെഷ്യല്‍ സെല്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഒഡീഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മേയ് ഒന്നിന് വാക്‌സിന്‍ വിതരണം തുടങ്ങാനിരിക്കെയാണ് നവീന്‍ പട്‌നായിക്കിന്റെ പ്രഖ്യാപനം.
24 മണിക്കൂറിനിടെ 8,386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഏതാനും ജില്ലകളില്‍ ഒരാഴ്ച മാത്രം നീളുന്ന ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ഒഡീഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

