Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമാണ പ്രവർത്തനങ്ങളിലെ അഴിമതി റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകന് മർദനം

text_fields
bookmark_border
നിർമാണ പ്രവർത്തനങ്ങളിലെ അഴിമതി റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകന് മർദനം
cancel

ഭുവനേശ്വർ: സംരക്ഷണ മതിൽ നിർമിക്കുന്നതിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകനായ ബിജയ് പ്രധാന് മർദനമേറ്റു. ഒഡിഷയിലെ ബോലാൻഗിർ ഗ്രാമത്തിലാണ് സംഭവം.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാലുപേർ ബിജയിനെ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനിടെ പ്രതികൾ അദ്ദേഹത്തിൻറെ മൊബൈൽ ഫോണും മൈക്രോഫോണും ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. അഭിനാശ് ദലായ്, ആദിത്യ ജെന, ഗുമാര നായക്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് പ്രതികൾ.

അക്രമത്തിൽ സംരക്ഷണ ഭിത്തി നിർമിക്കുന്ന കരാറുകാരന്‍റെ പങ്ക് അന്വേഷിച്ചു വരികയാണെന്നും, പങ്കുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്നും സീനിയർ പൊലീസ് ഓഫീസർ അഭിലാഷ്.ജി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Odisha reporter attaked for reporting irregularities in wall construction
Next Story