Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്കൂളുകൾ തുറക്കുന്നത്...

സ്കൂളുകൾ തുറക്കുന്നത് രണ്ട് ഘട്ടമായി: ടൈംടേബിൾ പുറത്തുവിട്ട് ഒഡീഷ

text_fields
bookmark_border
Odisha Releases Classroom Schedule For School Students
cancel

ഭുവനേശ്വർ: സ്കൂൾ തുറക്കാൻ ദിവസങ്ങൽ ബാക്കി നിൽക്കെ വിദ്യാർഥികൾക്കായുളള ടൈംടേബിൾ പുറത്തിറക്കി ഒഡീഷ സർക്കാർ. ഒന്നു മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് നടക്കുന്ന ക്ലാസ്സുകളുടെ ക്രമത്തെ കുറിച്ചുള്ള ടൈംടേബിളാണ് സർക്കാർ പുറത്തിറക്കിയത്.

9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാകും ക്ലാസ്സുകൾ ഉണ്ടാകുക. 1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർഥികൾ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഹാജരാകണമെന്ന് സ്കൂൾ, ബഹുജന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

പാകം ചെയ്ത ഭക്ഷണം തൽക്കാലം സ്‌കൂളുകളിൽ ലഭ്യമാക്കില്ല. ഉച്ചഭക്ഷണ (എം.ഡി.എം) പദ്ധതി പ്രകാരമുള്ള റേഷൻ വിതരണം തുടരും. രണ്ട് ഘട്ടങ്ങളിലായാണ് സ്കൂളുകൾ തുറക്കുക. ആദ്യ ഘട്ടത്തിൽ 8 മുതൽ 12 വരെ ക്ലാസ്സുകാർക്കും, രണ്ടാം ഘട്ടത്തിൽ പ്രൈമറി മപതൽ 7 വരെ ക്ലാസുകാർക്കും സ്കൂളിൽ പോകാം. ആദ്യ ഘട്ടമായി ഫെബ്രുവരി 7നും , രണ്ടാം ഘട്ടമായി ഫെബ്രുവരി 14നും സ്‌കൂളുകൾ തുറക്കുമെന്ന് ചീഫ് സെക്രട്ടറി എസ്‌സി മൊഹാപാത്ര വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ക്ലാസ്സുകൾ നടക്കുക.

കോളേജുകളും സർവ്വകലാശാലകളും ഫെബ്രുവരി 7 മുതൽ അക്കാദമിക് പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ഫെബ്രുവരി 6 മുതൽ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകളും മറ്റ് താമസ സൗകര്യങ്ങളും തുറക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OdishaSchoolCovid 19
News Summary - Odisha Releases Classroom Schedule For School Students
Next Story