You are here
ആർ.ബി.ഐ ബ്രാഞ്ച് മാനേജർ തൂങ്ങി മരിച്ചനിലയിൽ
ന്യൂഡൽഹി: ആർ.ബി.ഐ ബ്രാഞ്ച് മാനേജറെ ഒഡീഷയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആസാമിലെ ഗുവാഹത്തി ബ്രാഞ്ചിലെ മാനേജറായ ആശിഷ് രഞ്ജൻ സമലിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആസാമിൽ നിന്ന് സ്വദേശമായ ഒഡീഷയിലേക്ക് ട്രാൻസ്ഫർ ലഭിക്കാത്ത മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ടുകൾ. സ്ഥലംമാറ്റം ലഭിക്കാത്തതിനാൽ കടുത്ത മാനസിക സമ്മർദ്ദം ഇയാൾ അനുഭവിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
ഒക്ടോബർ 23ന് സമൽ അമ്മയെ സന്ദർശിക്കുന്നതിനായി സ്വന്തം ഗ്രാമത്തിലെത്തിയിരുന്നു. ഫോൺകോൾ വിവരങ്ങൾ ഉൾപ്പടെ പരിശോധിച്ച് കേസിലെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.