ഭാര്യയെ പണയംവെച്ച് ചൂതാട്ടം; അയൽക്കാരൻ ബലാത്സംഗം ചെയ്യുന്നത് നോക്കിനിന്ന് ഭർത്താവ്
text_fieldsഭുവനേശ്വർ (ഒഡിഷ): ചൂതാട്ടത്തിൽ ഭാര്യയെ പണയംവെച്ച് തോറ്റ ഭർത്താവ്, അവരെ അയൽക്കാരൻ ബലാത്സംഗം ചെയ്യുന്നത് നോക്കിനിന്നതായി പരാതി. കേസിൽ പ്രതിസ്ഥാനത്തുള്ള ഭർത്താവിനെയും അയാളുടെ സുഹൃത്തിനെയും പിടികൂടാൻ ബാലസോർ ജില്ല പൊലീസ് അന്വേഷണം തുടങ്ങി.
ബലാത്സംഗത്തിനിരയായ സ്ത്രീതന്നെയാണ് പൊലീസിൽ പരാതി നൽകിയത്. മേയ് 23നാണ് സംഭവം. കുറ്റാരോപിതനായ ഭർത്താവ് ഹൈദരാബാദിൽ തൊഴിലാളിയാണ്. ഇയാൾ, തെൻറ ഭാര്യയോട് ഗ്രാമത്തിലെ കുളത്തിനരികിലേക്ക് വരാൻ ആവശ്യപ്പെട്ടു. അവിടെ അയൽക്കാരനായ അഭിരാം ദലായ് എന്നയാൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ദലായ് സ്ത്രീയെ ഭർത്താവിന് മുന്നിൽവെച്ച് ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ ഭവിഷ്യത്തുണ്ടാകുമെന്ന് ഭർത്താവ് പീഡനം നടക്കവെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഇരയായ സ്ത്രീ പിന്നീട് അവരുടെ മാതാപിതാക്കളോട് സംഭവം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
