Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപല്ലവി ദുര, രാജ്യത്തെ...

പല്ലവി ദുര, രാജ്യത്തെ ആദ്യ ഗോത്രസുന്ദരി

text_fields
bookmark_border
പല്ലവി ദുര, രാജ്യത്തെ ആദ്യ ഗോത്രസുന്ദരി
cancel

ഭുവനേശ്വർ: രാജ്യ​െത്ത ആദ്യ ഗോത്ര സുന്ദരിപ്പട്ടം ഒഡീഷ സ്വദേശി പല്ലവി ദുരക്ക്​. ഒഡീഷയി​െല ഉത്​കൽ മണ്ഡപത്തിൽ നടന്ന ആദി റാണി കലിംഗ ഗ്രോത്ര സുന്ദരി മത്​സരത്തിലാണ്​ കൊരാപുത്​ ജില്ലയിൽ നിന്നുള്ള പല്ലവി ജേതാവായത്​. ടിട്​ലഗഡിലെ പഞ്ചമി മാജി, മയൂർഗഞ്ചിലെ രശ്​മിരേഖ ഹൻസ്​ദ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്​ഥാനം നേടി. 

തന്നെപ്പേ​ാലെ പല ഗോത്ര പെൺകുട്ടികൾക്കും വിദ്യാഭ്യാസം നേടാനോ പുറംലോകത്തേക്ക്​ സഞ്ചരിക്കാനോ സാധിക്കുന്നില്ല. ഇൗ കിരീടം സ്വന്തമാക്കിയതോടെ തനിക്ക്​ ഗോത്രസമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ്​ കരുതുന്നതെന്ന്​ പല്ലവി പറഞ്ഞു. വിജയികളായ മൂന്നു പേരെയും മുംബൈ സ്വദേശി നിർമിക്കുന്ന ​ഹ്രസ്വചിത്രത്തിലേക്ക്​ തിരഞ്ഞെടുത്തിട്ടുണ്ട്​. 

ട്രൈബൽ അറ്റെയർ, ​േഫാ​േട്ടാജെനിക്​ ഫേസ്​, ബെസ്​റ്റ്​ സ്​കിൻ, ബെസ്​റ്റ്​ പേഴ്​സണാലിറ്റി, ബെസ്​റ്റ്​ പ്രസ​േൻറഷൻ ഒാഫ്​ ഒാർണമ​​െൻറ്​സ്​, ബെസ്​റ്റ്​ പ്രസ​േൻറഷൻ ഒാഫ്​ ഒാൺ കൾച്ചർ, ബെസ്​റ്റ്​ ഇൻ ടാലൻറ്​ എന്നീ വിഭാഗങ്ങളിലാണ്​ മത്​സരം നടന്നത്​.  

20 മത്​സരാർഥികളാണ്​ ഫൈനലിൽ എത്തിയത്​. എസ്​.സി, എസ്​.ടി ഡിപ്പാർട്മ​​െൻറ്​, ഒഡീഷ സർക്കാർ, സംസ്​ഥാന ടൂറിസം വകുപ്പ് ​എന്നിവരുടെ സഹകരണത്തോടെയാണ്​ മത്​സരം സംഘടിപ്പിച്ചത്​. രാജ്യത്തെ വിവിധ സംസ്​ഥാനങ്ങളിൽ നിന്നുള്ള മത്​സരാർഥികൾ പ​െങ്കടുത്തു. ഫൈനൽ മത്​സരത്തിൽ പരമ്പരാഗത വസ്​ത്രങ്ങളിലാണ്​ മത്​സരാർഥികൾ റാമ്പിലെത്തിയത്​.
 
േ​ഗാത്രകലകളും സംസ്​കാരവും പ്രോത്​സാഹിപ്പിക്കുന്നതി​​​െൻറ ഭാഗമായാണ്​ സൗന്ദര്യമത്​സരം നടത്തിയതെന്ന്​ സംഘാടകർ അറിയച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndia's First Tribal QueenPallavi DuruaAdi Rani Kalinga
News Summary - Odisha: Pallavi Darua crowned as India's first 'Tribal Queen' -India News
Next Story