മന്ത്രിസഭ അഴിച്ചു പണിക്കുമുമ്പ് ഒഡിഷയിൽ കൂട്ടരാജി
text_fieldsഭുവനേശ്വർ: ഒഡിഷയിൽ നവീൻ പട്നായക് മന്ത്രിസഭ അഴിച്ചുപണിയാനിരിക്കെ ഏഴു മന്ത്രിമാർകൂടി രാജി നൽകി. കഴിഞ്ഞ ദിവസം സ്പീക്കർ നിരഞ്ജൻ പൂജാരി രാജിവെച്ചതിനു പിറകെയാണ് മന്ത്രിമാരായ സഞ്ജയ് ദാസ് ബർമ, അരുൺ കുമാർ സാഹു, പുഷ്പേന്ദ്ര സിങ്ദൂ, പ്രണബ് പ്രകാശ് ദാസ്, സുദാം മാൺഡി, പ്രദീപ് പാണിഗ്രാഹി, ദേവിപ്രസാദ് മിശ്ര എന്നിവർ രാജിവെച്ചത്. എല്ലാവരുടെയും രാജി മുഖ്യമന്ത്രി സ്വീകരിച്ചു. അവശേഷിച്ച മന്ത്രിമാർകൂടി ഉടൻ രാജിനൽകുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചന നൽകി. മന്ത്രിസഭ അഴിച്ചുപണി ഞായറാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
