ആറുവയസുകാരിയെ തട്ടിെക്കാണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 22കാരൻ അറസ്റ്റിൽ
text_fieldsഭുവനേശ്വർ: ഒഡീഷയിൽ ചോക്ലേറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 22കാരൻ അറസ്റ്റിൽ. ഒഡീഷയിലെ നായ്ഗഡ് ജില്ലയിലാണ് സംഭവം.
പ്രതി സാഗർ ദലായ്യെ കോടതിയിൽ ഹാജരാക്കിയശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൂൺ 12 മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് ബാനിഗൊച്ച സ്റ്റേഷനിൽ കുടുംബം പരാതി നൽകി. നാലുദിവസത്തിന് ശേഷം പെൺകുഞ്ഞിന്റെ മൃതദേഹം ഗ്രാമത്തിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു.
ഗ്രാമത്തിൽ പത്തു വീടുകൾ മാത്രമാണ് ആകെയുള്ളത്. ഓരോ വീട്ടിലെയും ആളുകളെ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെ പ്രതി സാഗർ പെൺകുട്ടിയെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമവാസികളും ഇയാൾക്കെതിരെ മൊഴി നൽകി. ഇയാളുടെ പ്രവൃത്തിയിൽ പലപ്പോഴും സംശയം തോന്നിയിട്ടുണ്ടെന്നും കുട്ടികളോടൊപ്പം കാണാറുണ്ടെന്നും അവർക്ക് സ്മാർട്ട് േഫാണിൽ ചിത്രങ്ങൾ കാണിച്ചുനൽകാറുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു.

