Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഔദ്യോഗിക ആവശ്യങ്ങൾക്ക്...

ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങളും ഓൺലൈൻ മീറ്റിങ്ങുകളും നിർബന്ധമാക്കി ഒഡീഷ സർക്കാർ

text_fields
bookmark_border
ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങളും ഓൺലൈൻ മീറ്റിങ്ങുകളും നിർബന്ധമാക്കി ഒഡീഷ സർക്കാർ
cancel

ഭരണച്ചെലവുകളും ഇന്ധന ഉപയോഗവും കുറക്കുന്നതിന്റെ ഭാഗമായി ഒഡീഷ സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ സർക്കാർ വകുപ്പുകളിൽ 10 ശതമാനം ഇന്ധന ഉപയോഗം കുറക്കാനും മീറ്റിങ്ങുകൾ പരമാവധി ഓൺലൈൻ രീതിയിലാക്കാനും മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉത്തരവിട്ടു.

ജൂൺ ഒന്ന് മുതൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദ്ദേശമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം മുൻനിർത്തി മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വാഹനത്തിന്‍റെ വലിപ്പം നേരത്തെ തന്നെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ 8 നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് പുറത്തിറക്കിയത്.

ട്രെയിനിങ്ങുകൾ, വർക്ക്‌ഷോപ്പുകൾ, മറ്റ് അവലോകന യോഗങ്ങൾ എന്നിവ ഇനി മുതൽ പരമാവധി ഓൺലൈൻ വഴിയാക്കണമെന്നും നേരിട്ട് പങ്കെടുക്കേണ്ടത് അത്യാവശ്യമാണെങ്കിൽ മാത്രം ഓഫീസർമാർ ഓഫീസിൽ എത്തിയാൽ മതിയാകുമെന്നും മറ്റുള്ളവർക്ക് ഓൺലൈനായി പങ്കടുക്കാമെന്നുമുള്ള നിർദേശമാണ് ഇപ്പോഴുള്ളത്. ജൂൺ 1 മുതൽ സർക്കാർ ആവശ്യങ്ങൾക്കായി പുതിയ വാഹനങ്ങൾ വാങ്ങുമ്പോഴും വാടകക്കെടുക്കുമ്പോഴും ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ തിരഞ്ഞെടുക്കാവൂ. ചില അടിയന്തിര ഘട്ടങ്ങളിൽ മാത്രമായിരിക്കും ഇതിൽ ഇളവുണ്ടാവുക.

മുതിർന്ന ഉദ്യോഗസ്ഥർ ഒന്നിച്ച് യാത്ര ചെയ്യാൻ ശ്രദ്ധിക്കണം. ദൂരസ്ഥലങ്ങളിലേക്കുള്ള ഔദ്യോഗിക യാത്രകൾക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കും തുടങ്ങിയ കാരിയങ്ങളാണ് നിലവിലുള്ള ഉത്തരവ്. പരിസ്ഥിതി മലിനീകരണം കുറക്കുക ഒപ്പം ഇന്ധനച്ചെലവിൽ വലിയ രീതിയിലുള്ള ലാഭം കണ്ടെത്തുക എന്നിവയാണ് ഈ നടപടികളിലൂടെ ഒഡീഷ സർക്കാർ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OdishaElectric VehicleOdisha governmentindianews
News Summary - Odisha government makes electric vehicles and online meetings mandatory for official purposes
Next Story