Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്ക്​ഡൗൺ ഏപ്രിൽ 30...

ലോക്ക്​ഡൗൺ ഏപ്രിൽ 30 വരെ നീട്ടി ഒഡീഷ

text_fields
bookmark_border
ലോക്ക്​ഡൗൺ ഏപ്രിൽ 30 വരെ നീട്ടി ഒഡീഷ
cancel

‎ഭുവനേശ്വർ: കോവിഡ്​ വ്യാപനം നിയന്ത്രിക്കുന്നതിന്​ പ്രഖ്യാപിച്ച ലോക്ക്​ഡൗൺ ഏപ്രിൽ 30 വരെ നീട്ടി ഒഡീഷ സർക്കാ ർ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്​ കീഴിലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ 17 വരെ അടച്ചിടും. ഏപ്രിൽ 30 വരെ തീവ ണ്ടി, സർവീസുകളും പൊതുഗതാഗതവും നിർത്തിവെക്കണമെന്ന്​ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടതായും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്​നായിക്​ അറിയിച്ചു.

ലോക്ക്​ഡൗൺ കാലത്തുണ്ടായ അടച്ചടക്കവും ജനങ്ങളുടെ ത്യാഗവും കോവിഡിനെതിരെ പൊരുതാൻ കൂടുതൽ ശക്തി നൽകി. കൊറോണ വൈറസ് നൂറ്റാണ്ടിൽ മനുഷ്യൻ നേരിട​ുന്ന ഏറ്റവും വലിയ ഭീഷണിയാണ്​​. എല്ലാവരും അത്​ മനസിലാക്കുകയും ധൈര്യത്തോടെയും ഐക്യത്തോടെയും അതിനെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷ പദ്ധതി പ്രകാരം സംസ്ഥാന​െത്ത 3.3 ജനങ്ങൾക്ക്​ ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്​തു. ഏപ്രിൽ, മേയ്​, ജൂൺ മാസങ്ങളിലേക്കായി 5.65 ലക്ഷം മെട്രിക്​ ടൺ ധാന്യങ്ങളാണ്​ വിതരണം ചെയ്​തത്​. കൃഷി , മൃഗസംരക്ഷണം തുടങ്ങിയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുഗമമാക്കാനുള്ള നടപടി സ്വീകരിക്കും. ചരക്ക്​ ഗതാഗതത്തിന്​ തടസമുണ്ടാകില്ല. ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും നവീൻ പട്​നായിക്​ അറിയിച്ചു.

ഒഡീഷയിൽ ഇതുവരെ 44 പേർക്കാണ്​ കോവിഡ്​ രോഗം സ്ഥിരീകരിച്ചത്​. രണ്ടുപേർ രോഗമുക്തി നേടി. സംസ്ഥാനത്ത്​ ഒരു മരണവും റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:odishaindia newslockdown#Covid19
News Summary - Odisha extends lockdown till April 30th, the first state to do so - India news
Next Story