ആന്ധ്രയുമായുള്ള അതിർത്തി തർക്കം; ഒഡീഷ സുപ്രീംകോടതിയിലേക്ക്
text_fieldsഭുവനേശ്വർ: ആന്ധ്രപ്രദേശുമായുള്ള അതിർത്തി തർക്കത്തിൽ ഒഡീഷ സുപ്രീംകോടതിയെ സമീപിക്കുന്നു. കൊറാപുത് ജില്ലയിലെ കോട്ടിയയിലുള്ള മൂന്ന് ഗ്രാമത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താനുള്ള ആന്ധ്രപ്രദേശിെൻറ നീക്കത്തിനെതിരെയാണ് ഒഡീഷ പരമോന്നത നീതിപീഠത്തെ സമുപിക്കുന്നത്.
ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങുന്ന പ്രദേശങ്ങൾ തങ്ങളുടേതാണെന്നതാണ് ഒഡീഷയുടെ വാദം. ആന്ധ്രപ്രദേശിെൻറ നടപടി അതിർത്തി തർക്കത്തിലെ സ്റ്റാറ്റസ് കോയുടെ ലംഘനമാണെന്ന് ഒഡീഷ ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സർക്കാർ സപ്രീംകോടതിയിലെ അഡ്വക്കേറ്റ്ഓൺ റെക്കോർഡ് സിബോ ശങ്കർ മിശ്രയുമായി(എ.ഒ.ആർ) ബന്ധപ്പെട്ടു. തങ്ങളുടെ ഭൂപ്രദേശമായ കോട്ടിയയിലെ ഗ്രാമങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താനായി ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ റിട്ട് സമർപ്പിക്കാൻ നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഭഗ്വാൻ നായിക് സിബോ ശങ്കർ മിശ്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആന്ധ്രപ്രദേശ് താലാഗഞ്ചൈപടാർ, പുതുസിനേരി, ഫഗുൺസെനേരി എന്നീ മൂന്ന് ഗ്രാമങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താന തീരുമാനിച്ചത്. ഈ പ്രദേശങ്ങൾ കോട്ടിയ ഗ്രാമപഞ്ചായത്തിലെ തർക്ക പ്രദേശങ്ങളാണ്.
ഒഡീഷയും ആന്ധ്ര പ്രദേശും തമ്മിൽ ഏറെ കാലമായി നില നിൽക്കുന്ന അതിർത്തി തർക്കമാണ് കോട്ടിയയിലേത്. 21 ആദിവാസി ചേരികൾ ഉൾപ്പെടുന്ന ഇൗ ഭൂപ്രദേശം തങ്ങളുടേതാണെന്നാണ് ഇരു സംസ്ഥാനങ്ങളും അവകാശപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

