Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭരണഘടനയെ...

ഭരണഘടനയെ സാക്ഷിയാക്കിയൊരു കല്യാണം; വിവാഹ സമ്മാനങ്ങൾക്ക്​ പകരം അതിഥികളിൽനിന്ന്​ രക്​തദാന സമ്മതപത്രവും

text_fields
bookmark_border
ഭരണഘടനയെ സാക്ഷിയാക്കിയൊരു കല്യാണം; വിവാഹ സമ്മാനങ്ങൾക്ക്​ പകരം അതിഥികളിൽനിന്ന്​ രക്​തദാന സമ്മതപത്രവും
cancel

ഭരണകൂടം തന്നെ ഭരണഘടന മറന്ന്​ പ്രവർത്തിക്കുന്ന കാലത്ത്​ മാതൃകയായി ദമ്പതികൾ. വിവാഹം വ്യത്യസ്തമാക്കുക എന്നത്​ എല്ലാവരുടെയും ആഗ്രഹമാണ്​. പരനപരാഗത വിവാഹ സങ്കൽപങ്ങളെയെല്ലാം തിരുത്തിക്കുറിച്ച്​ നമ്മുടെ ഭരണഘടനയെ ഉയർത്തിപ്പിടിച്ച്​ പ്രതിജഞയെടുത്ത്​ വിവാഹ ജീവിതത്തിലേക്ക്​ കടന്നിരിക്കുകയാണ്​ ഇവിടെ ഒരു ദമ്പതികൾ.

ഒഡീഷയിലെ ബെർഹാംപൂരിൽ നിന്നുള്ള ബിജയ് കുമാറും ശ്രുതി സക്സേനയുമാണ് വ്യത്യസ്തമാർന്ന വിവാഹത്തിലൂടെ വാർത്തയിലിടം നേടിയത്. ആർഭാടം നിറഞ്ഞ ആഘോഷ പരിപാടികളൊന്നുമില്ലാതെ തികച്ചും ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും വിവാഹിതരായത്. തികച്ചും ലളിതമായിരുന്നു ചടങ്ങുകൾ. വിവാഹദിനത്തിൽ സാമൂഹിക പ്രതിബദ്ധത മുറുകെചേർത്തുപിടിക്കാനും ഇരുവരും മറന്നില്ല.

വിവാഹം കഴിഞ്ഞയുടൻ ഇരുവരും രക്തദാനത്തിന് സന്നദ്ധരാവുകയായിരുന്നു. വിവാഹവേഷത്തിൽ സ്ട്രെക്ച്ചറിൽ കിടന്ന് രക്തദാനം ചെയ്യുന്ന ബിജയുടെയും ശ്രുതിയുടെയും ചിത്രങ്ങളും വൈറലായി. വിവാഹ വേദിക്ക് സമീപത്തുള്ള രക്തദാന ക്യാമ്പിലെത്തിയാണ് ഇരുവരും രക്തം ദാനം ചെയ്തത്. വിവാഹ സമ്മാനങ്ങളുടെ കാര്യത്തിലും ഇരുവർക്കും കൃത്യമായ അഭിപ്രായമുണ്ടായിരുന്നു. ഉപഹാരങ്ങൾക്ക് പകരം കഴിയുന്നവർ രക്തദാനം നടത്തുന്നതാണ് തങ്ങൾക്ക് സന്തോഷമെന്ന് ഇരുവരും അറിയിച്ചു. അതേ അവസരത്തിൽ തന്നെ അതിഥികളോട് മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയും വധൂവരന്മാർ എടുപ്പിച്ചു.

ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ വച്ച് പരിചയപ്പെട്ട തങ്ങൾ വിവാഹം തീരുമാനിച്ചപ്പോഴേ വ്യത്യസ്തമായിരിക്കണമെന്ന് തീരുമാനിച്ചുവെന്ന് ശ്രുതി പറയുന്നു. സമൂഹത്തോടുള്ള കടമ പൂർത്തിയാക്കിയതു പോലെയാണ് തോന്നുന്നത്. മറ്റുള്ളവർക്കും ഇതു മാതൃകയാവുമെന്ന് പ്രതീക്ഷിക്കുന്നു- ശ്രുതി പറഞ്ഞു.

ദമ്പതികളായ ബിജയ് കുമാറും (29) ശ്രുതി സക്‌സേനയും (27) ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ബിജയ് ഒഡീഷയിലെ ബെർഹാംപൂർ സ്വദേശിയാണ്​. ശ്രുതിയുടെ കുടുംബം ഉത്തർപ്രദേശിൽ നിന്നാണ്. അതിഥികൾ വേദിയിലേക്ക് എത്താൻ തുടങ്ങിയപ്പോൾ, വിവാഹം നടക്കേണ്ട സ്ഥലത്ത്​ വിവാഹ മണ്ഡപം കാണാതായത് പലരെയും അത്ഭുതപ്പെടുത്തി. വളരെ ലളിതമായിരുന്നു ചടങ്ങുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian constitutionmarriage
News Summary - Odisha couple takes oath on Indian constitution instead of pheras, urges guests to donate blood and not gifts
Next Story