Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​മൊബൈലിൽ ഐ.പി.എൽ കണ്ടുകൊണ്ടിരിക്കേ കെട്ടിടത്തിൽ നിന്ന്​ വീണ്​ പൊലീസുകാരൻ മരിച്ചു

text_fields
bookmark_border
​മൊബൈലിൽ ഐ.പി.എൽ കണ്ടുകൊണ്ടിരിക്കേ കെട്ടിടത്തിൽ നിന്ന്​ വീണ്​ പൊലീസുകാരൻ മരിച്ചു
cancel
camera_alt

യോഗേശ്വർ ദാസ്   കടപ്പാട്​: ഇന്ത്യടുഡേ

ഭുവനേശ്വർ:​ മൂന്നുനില കെട്ടിടത്തി​െൻറ മുകളിൽ മൊബൈൽ ​േഫാണിൽ ഐ.പി.എൽ മത്സരം കണ്ടുകൊണ്ടിരിക്കേ താഴേക്ക്​ വീണ്​ പൊലീസുകാരന്​ ദാരുണാന്ത്യം.

ഒഡീഷയിലെ റായഗാഡ ജില്ലയിലെ ചാന്ദിലി പ്രദേശത്ത്​ ചൊവ്വാഴ്​ചയാണ്​ സംഭവം. ഒഡീഷ സ്​പെഷ്യൽ ആംഡ്​ ​പൊലീസിലെ കോൺസ്​റ്റബിളായ യോഗേശ്വർ ദാസ്​ (27) ആണ്​ മരിച്ചത്​.

ചൊവ്വാഴ്​ച വൈകീട്ട്​ പൊലീസ്​ ബാരക്ക്​ ബിൽഡിങ്ങിന്​ മുകളിൽ വെച്ച്​ കളി കാണവേ അടിതെറ്റി താഴ വീഴുകയായിരുന്നു. സഹപ്രവർത്തകർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നബരാനഗർ ജില്ലയിലെ ടെൻടുലികുൻടി സ്വദേശിയായ ദാസ്​ 2013ലാണ്​ സേനയിൽ ചേർന്നത്​. അഞ്ച്​ മാസങ്ങൾക്ക്​ മുമ്പാണ്​ റായഗഡയിലേക്ക്​ സ്​ഥലംമാറ്റം കിട്ടി വന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story