ഭുവനേശ്വർ: ഒഡീഷയിൽ ബസ് പാലത്തിൽ നിന്ന് താഴേക്ക് വീണുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിക്കുകയും 41 പേർക്ക് പരിക ്കേൽക്കുകയും ചെയ്തു.
ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ തപ്തപാനി ഘതിക്ക് സമീപം ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തിക്രിയിൽ നിന്ന് ബെർഹാംപൂരിലേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപെട്ടത്.
പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റവരെ ബെർഹാംപൂരിലേക്കും ദിഗപഹണ്ടി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.