ഡൽഹിയിൽ വീണ്ടും ഒറ്റ-ഇരട്ട നമ്പർ ട്രാഫിക് പരിഷ്കാരം
text_fieldsന്യൂഡൽഹി: ഒറ്റ-ഇരട്ട നമ്പർ ട്രാഫിക് പരിഷ്കാരം ഡൽഹിയിൽ വീണ്ടും നടപ്പാക്കുന്നു. നവംബർ 4 മുതൽ 15 വരെ പരിഷ്കാരം ന ടപ്പാക്കാനാണ് അരവിന്ദ് കെജ്രിവാൾ സർക്കാറിൻെറ തീരുമാനം. ശൈത്യകാലത്ത് ഉണ്ടാവുന്ന മലിനീകരണം കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കെജ്രിവാൾ തീരുമാനം പ്രഖ്യാപിച്ചത്. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഒറ്റ-ഇരട്ട നമ്പറുകളുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുന്നതാണ് പരിഷ്കാരം. 2016ലും 2017ലും ഡൽഹി സർക്കാർ ഒറ്റ-ഇരട്ട നമ്പർ പരിഷ്കാരം നടപ്പിലാക്കിയിരുന്നു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് നിയന്ത്രിക്കണമെന്നും കെജ്രിവാൾ ജനങ്ങളോട് അഭ്യർഥിച്ചു. ദീപാവലിക്ക് മുന്നോടിയായി ജനങ്ങൾക്ക് വേണ്ടി ലേസർ ഷോ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.