നോറ ഫത്തേഹിയെ പോലെ ഭാര്യ മെലിയണം; നിർബന്ധിച്ച് ജിമ്മിലയച്ച ഭർത്താവിനെതിരെ കേസ്
text_fieldsനോറ ഫത്തേഹി
ലഖ്നോ: ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലെ ഭാര്യയും മെലിയണമെന്ന് വാശിപിടിച്ച് അവരെ ദിവസവും മൂന്ന് മണിക്കൂർ ജിമ്മിലയച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും തനിക്കെതിരെ നിരന്തരമായി ബോഡിഷെയ്മിങ് നടത്തുകയാണെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഈ വർഷം മാർച്ചിലാണ് യുവതിയും യുവാവും തമ്മിലുള്ള വിവാഹം നടന്നത്. ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനെയാണ് യുവതി വിവാഹം കഴിച്ചത്. നോറേ ഫത്തേഹിയുടെ ആരാധകനായ യുവാവ് ഭാര്യയെ അതുപോലെയാക്കുന്നതിനായി പ്രതിദിനം മൂന്ന് മണിക്കൂർ നിർബന്ധിച്ച് ജിമ്മിലേക്ക് അയക്കുകയായിരുന്നു.
ജിമ്മിലെ വർക്ക് ഔട്ട് ഭാര്യ നടത്താതിരുന്നാൽ അവർക്ക് ഭക്ഷണം കഴിക്കുന്നതിനും ഇയാൾ നിയന്ത്രണം ഏർപ്പെടുത്തുമായിരുന്നുവെന്നാണ് റിപ്പോർട്ട്. നോറ ഫത്തേഹിയെ പോലുള്ള ഒരു യുവതിയെ വിവാഹം കഴിക്കാത്തതിനാൽ തന്റെ ജീവിതം തകർന്നുവെന്ന് ഇയാൾ നിരന്തമായി കുറ്റപ്പെടുത്തുമായിരുന്നുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
75 ലക്ഷം രൂപയുടെ സാധനങ്ങൾ സ്ത്രീധനമായി നൽകിയിട്ടും ഇയാൾ ലഭിച്ച സ്ത്രീധനം പോരെന്ന് ചൂണ്ടിക്കാട്ടി ഉപദ്രവിക്കുമായിരുന്നു. താനറിയാതെ ഗുളിക തന്ന് തന്റെ ഗർഭഛിദ്രം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുവതിയുടെ പരാതി ലഭിച്ചെന്നും ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡെപ്യൂട്ടി കമീഷണർ ധാൻ ജയ്സ്വാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

