Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്ലബ് ഹൗസിൽ മുസ്ലിം...

ക്ലബ് ഹൗസിൽ മുസ്ലിം സ്ത്രീകൾക്ക് നേരെ അശ്ലീല ചർച്ച; മൂന്നു പേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

മുംബൈ: 'ക്ലബ് ഹൗസ്' ചാറ്റിനിടെ മുസ് ലിം സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തിയ മൂന്നുപേരെ മുംബൈ പൊലിസ് ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. മൂവരെയും ഹരിയാന കോടതിയിൽ ഹാജരാക്കിയ ശേഷം ശനിയാഴ്ചയോടെ മുംബൈയിലെത്തിക്കും.

മുംബൈയിലെ സംഘടനയാണ് വിവാദ ചാറ്റിനെതിരെ പൊലീസിൽ പരാതിനൽകിയത്. പരാതി ലഭിച്ച് 24 മണിക്കൂറിനകമാണ് അറസ്റ്റ്. അതിവേഗം നടപടിയെടുത്ത മുംബൈ പൊലീസിനെ അഭിനന്ദിച്ച് ശിവസേന എം.പി പ്രിയങ്ക ചതുർവേദി രംഗത്തെത്തി.

വിവാദ ചാറ്റിന്‍റെ സംഘാടകരുടെ വിവരങ്ങൾ ക്ലബ് ഹൗസ്, ഗൂഗിൾ കമ്പനികളോട് ഡൽഹി പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:club housearrest
News Summary - Obscene discussion against Muslim women in the clubhouse; Three arrested
Next Story