Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതികളെ എത്തിച്ച് പബിൽ അശ്ലീല നൃത്തം; 42 സ്ത്രീകളടക്കം നൂറിലധികം പേർ അറസ്റ്റിൽ

text_fields
bookmark_border
യുവതികളെ എത്തിച്ച് പബിൽ അശ്ലീല നൃത്തം; 42 സ്ത്രീകളടക്കം നൂറിലധികം പേർ അറസ്റ്റിൽ
cancel

ഹൈദരാബാദ്: നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നെന്ന പരാതിയെ തുടർന്ന് ഹൈദരാബാദിലെ പബിൽ നടന്ന പൊലീസ് റെയ്ഡിൽ 42 സ്ത്രീകളടക്കം 100ലധികം പേർ അറസ്റ്റിൽ. ബൻജാര ഹിൽസിലെ ടി.ഒ.എസ് പബിലാണ് റെയ്ഡ് നടന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് യുവതികളെ എത്തിച്ച് ആളുകളെ ആകർഷിക്കാൻ അശ്ലീല നൃത്തം സംഘടിപ്പിക്കുന്നെന്നായിരുന്നു പ്രധാന പരാതി.

അറസ്റ്റിലായവരിൽ പബ് മാനേജരും കാഷ്യറും ഡി.ജെ ഓപറേറ്ററുമെല്ലാം ഉൾപ്പെടുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ അസി. കമീഷണർ വെങ്കട് രമണ അറിയിച്ചു. റെയ്ഡിന് മുമ്പ് പബ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ലഹരി മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നെന്ന പരാതിയെ തുടർന്ന് ഹൈദരാബാദിലെ നിരവധി പ്രമുഖ പബുകളിൽ കഴിഞ്ഞ മാസം റെയ്ഡ് നടന്നിരുന്നു. ഇതിൽ 33 പേരാണ് അറസ്റ്റിലായിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ അറസ്റ്റിലായവർ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Obscene dance in a pub with young women; More than 100 people including 42 women were arrested
Next Story