Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത വണ്ണവും ഭക്ഷ്യ എണ്ണ ഉ​പയോഗിക്കുന്നതും കുറക്കണം; മോഹൻ ലാലിനും ശ്രേയ ഘോഷാലിനും മോദിയുടെ ചാലഞ്ച്

text_fields
bookmark_border
Mohanlal and Sreya Khoshal
cancel
camera_alt

ശ്രേയ ഘോഷാൽ, മോഹൻ ലാൽ

ന്യൂഡൽഹി: നടൻ മോഹൻ ലാൽ, ഗായിക ശ്രേയ ഘോഷാൽ എന്നിവരടക്കം അമിത വണ്ണത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി വിവിധ മേഖലകളി​ലെ 10 പ്രമുഖരെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, വ്യവസായി ആനന്ദ് മഹീന്ദ്ര, നടൻ ആർ. മാധവൻ, ഭോജ്പുരി ഗായിക നിരാഹ്വ, ഒളിമ്പിക് മെഡൽ ജേതാക്കളായ മനു ഭാക്കർ, മീരാഭായി ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി, രാജ്യസഭാംഗം സുധാ മൂർത്തി എന്നിവരാണ് മോദി നാമനിർദേശം ചെയ്ത മറ്റുള്ളവർ. ഇവരോട് 10 പേരെ കൂടി നിർദേശിക്കാനും മോദി ആവശ്യപ്പെട്ടു. എക്സ് വഴിയായിരുന്നു മോദിയുടെ ചാലഞ്ച്.

അമിത വണ്ണവും ഭക്ഷ്യ എണ്ണയുടെ അമിത ഉപഭോഗവും കുറക്കാൻ കഴിഞ്ഞ മൻ കി ബാത്തിൽ മോദി ആഹ്വാനം ചെയ്തിരുന്നു. എപ്പിസോഡിനു ശേഷം എണ്ണയുടെ ഉപ​ഭോഗം 10 ശതമാനം കുറക്കാൻ 10 പേരെ ചാലഞ്ച് ചെയ്യുമെന്നും ഇവരോട് 10 പേരെ കൂടി നിർദേശിക്കാൻ ആവശ്യപ്പെടുമെന്നും മോദി എക്സിൽ കുറിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Obesity awareness campaign: PM Modi nominates 10 prominent figures ncluding Mohanlal
Next Story